in

കാവ്യ ഇപ്പോഴും  ആ പഴയ പ്രണയ നായിക തന്നെ!!!  മുല്ലപ്പൂ ചൂടി പട്ടുസാരിചുറ്റിയ കാവ്യയുടെ പുത്തൻ ചിത്രങ്ങൾ

kavya madhavan with dileep

പൊതുവേദികളിൽ ഇപ്പോൾ ദിലീപിനൊപ്പം നിറസാന്നിധ്യമാണ് നടീ കാവ്യ മാധവൻ. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന കാവ്യ അടുത്തിടെയായിരുന്നു ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടാനും തുടങ്ങി. ഇപ്പോഴിതാ ദിലീപ് നൊപ്പം ഒരു കല്യാണ വിരുന്നിൽ പങ്കെടുക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

ചുമപ്പും കറുപ്പും ഇടകലർന്ന പട്ടു സാരിയിൽ ചന്ദനക്കുറി ഒക്കെ തൊട്ട് മുല്ലപ്പൂക്ക ചൂടി തനി നാടൻ സൗന്ദര്യത്തിൽ നൽകുന്ന കാവ്യയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. വലിയ ജിമിക്കി കമ്മൽ ആണ് താരത്തിന്റെ സൗന്ദര്യത്തിന് കൂടുതൽ ഭംഗിയാക്കുന്നത് എന്നാണ് ആരാധകർ കമൻറുകൾ നൽകുന്നത്. കരിമിഴി കുരുവിയെ കണ്ടില്ല എന്ന പാട്ടാണ് ഈ ചിത്രം കാണുമ്പോൾ ഓർമ്മ വരുന്നത് എന്നായിരുന്നു ചിലരുടെ കമൻറ്. പഴയ പ്രണയ നായികയായി തന്നെ തിളങ്ങുകയാണല്ലോ എന്നും ചിലർ ചിലർ കമൻറ് ബോക്സിൽ എഴുതി.

ദിലീപ് മൊത്തുമുള്ള വിവാഹത്തിന് ശേഷം കാവ്യ അഭിനയരംഗത്ത് നിന്നും പൂർണമായി ഇടവേള എടുത്ത് ഇരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെ ജന്മാഷ്ടമിയിൽ താരത്തിന്റെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരുന്നു. താരത്തിന്റെ വസ്ത്ര വിപണന ബ്രാൻഡായ ലക്ഷ്യയും കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. ദിലീപിനെ കെട്ടിയ കാവ്യപുറം ലോകം കാണില്ല വീടിനുള്ളിൽ തളക്കപ്പെടും എന്നൊക്കെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഈ ചിത്രങ്ങളും വീഡിയോകളും എന്നാണ് മറ്റുള്ളവർ കമൻറ് നൽകുന്നത്.

Written by amrutha

സ്വപ്‌നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഒരിക്കലും എന്നെ തടഞ്ഞിട്ടില്ല: അച്ഛനെ ചേർത്തുപിടിച്ചു സിത്താര

മകൾ അമ്മയെ കടത്തിവെട്ടുന്ന ലുക്കിൽ ആണല്ലോ ¡¡¡ പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജുപിള്ള