മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സജിനും ഷഫ്‌നയും. സാന്ത്വനം എന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിന്‍. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിന്‍ അഭിനയ രംഗത്തെത്തുന്നത്. ഈ ചിത്രത്തില്‍ നായികയായിരുന്ന ഷഫ്‌നയെ തന്നെയാണ് സജിന്‍ പ്രണയിച്ച് വിവാഹം ചെയ്തത്. മോഹല്‍ലാല്‍ ചിത്രമായ ഭഗവാന്റെ ഷൂട്ട് കാണാന്‍ പോയപ്പോഴാണ് സജിന്‍ ആദ്യമായി ഷഫ്‌നയെ കാണുന്നത്. പിന്നീടാണ് പ്ലസ്ടു എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിന്‍ തന്നെ പറയുന്നത്.
സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു ഇരുവര്‍ക്കും പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ച് നടന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ക്കും അത്ര താത്പര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് സജിനും ഷഫ്‌നയും വിവാഹിതരായത്. പിന്നീട് ഈ പിണക്കം മാറി. ഷഫ്ന വഴിയാണ് സീരിയലിലേക്ക് സജിന്‍ എത്തിയത്. സജിനെപ്പോലെ തന്നെ ഷഫ്‌നയും സീരിയലുകളും മറ്റുമായി സജീവമാണ്.
സജിനും ഷഫ്‌നയും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് സജിനെ കുറിച്ച് ഷഫ്‌ന എഴുതിയ വാക്കുകളാണ്. ഒപ്പം സജിന്‍ നെറുകയില്‍ ചുംബനം നല്‍കുന്ന ചിത്രവും ഷഫ്‌ന പങ്കുവെച്ചു. ‘നിന്റെ ഹൃദയമിടിപ്പ് കേട്ട് രാവിലെ ഉണര്‍ന്ന് നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാന്‍ കഴിയണേ എന്നാണ് ഞാന്‍ അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്. സ്‌നേഹം എന്താണെന്ന് നിന്നിലൂടെ ഞാന്‍ അനുഭവിക്കുകയും ചെയ്തു. ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയതിന് ശേഷം ഞാന്‍ എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യണമെന്ന് പഠിച്ചു. എന്റെ പ്രവൃത്തികള്‍ മെച്ചപ്പെട്ടു. ജീവിതത്തെ എങ്ങനെ സ്‌നേഹിക്കണമെന്നും ആസ്വദിക്കണമെന്നും എല്ലാം നീ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിന്റെ നല്ല ഭാഗമായതിന് നന്ദി… നിങ്ങള്‍ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഒരു നല്ല മകന്‍, ഉറ്റ സുഹൃത്ത്, ഏറ്റവും നല്ല ഭര്‍ത്താവ് ഒപ്പം ഒരു ആകര്‍ഷണീയമായ യാത്രാ പങ്കാളി…. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ മികച്ച അനുഭവങ്ങള്‍ക്കും നന്ദി… കൂടുതല്‍ അനുഭവിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല….’ ഷഫ്‌ന കുറിച്ചു.