മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഭാമ സജീവമായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. അരുണ്‍ ആണ് ഭാമയുടെ കളുത്തില്‍ മിന്നു കെട്ടിയത്. ദമ്പതികള്‍ക്ക് ഗൗരി എന്നൊരു മകളുമുണ്ട്. അപ്രതീക്ഷിതമായി ജീവിതത്തില്‍ എത്തിയ ക്രിസ്തുമസ് സമ്മാനമാണ് ഗൗരി എന്നാണ് ഭാമ പറയുന്നു. ഇപ്പോള്‍ പ്രസവ ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ മനസ് തുറന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ… ”തന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. കുറച്ചു ദിവസം വീട്ടിലിരുന്നാല്‍ ഏതെങ്കിലും അമ്ബലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാടും. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗണ്‍ ആയി. ഈ സമയത്താണ് ഞാന്‍ ഗര്‍ഭിണിയായത്. ലോകം മുഴുവന്‍ നിശ്ചലമായ സമയം. വീട്ടിലെ നാലു ചുമരിനുള്ളില്‍ ഞാന്‍ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റില്‍ താഴേക്കിറങ്ങാന്‍ പോലും പേടിയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാന്‍ പറ്റുന്നില്ല. ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല.
തന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വാസമായിരുന്നെന്നും ഭാമ പറയുന്നു.ഗര്‍ഭകാലത്ത് സാധാരണയായി ഒരുപാടു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുമെന്ന് ഡോക്ടര്‍ പറഞ്ഞു തന്നു. ദേഷ്യവും കരച്ചിലും വരും. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണികളായവരില്‍ ആ അവസ്ഥ സാധാരണ കാണുന്നതിനേക്കാള്‍ മൂന്നിരട്ടിയായിരിക്കുമെന്നും പറഞ്ഞു. സത്യത്തില്‍ ഡോക്ടറും സംഘവും തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാന്‍ കൊവിഡ് ഭയത്തെ മറികടന്നത്.
കുഞ്ഞ് ഉണ്ടായതിന് ശേഷമുള്ള ബുദ്ധിമുട്ടിനെ കുറിച്ചും നടി പറഞ്ഞിരുന്നു.ഗര്‍ഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതില്‍ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസില്‍വേദന മുതല്‍ മാനസികമായ ഒരുപാടു പ്രശ്‌നങ്ങള്‍ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും എത്ര പ്രയാസമാണ്.
പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാന്‍ ഒരുപാടുപേരുണ്ട്. എന്നാല്‍ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭാമ പറയുന്നത്. ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകല്‍ സമയത്ത് കുഞ്ഞുറങ്ങുമ്‌ബോള്‍ എനിക്ക് ഉറങ്ങാനാകില്ല. രാത്രിയില്‍ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്‌നമായി. പെട്ടെന്നു കരച്ചില്‍ വരുന്നു, പൊട്ടിത്തെറിക്കുന്നു. ഈ സമയത്ത് വീട്ടുകാര്‍ നല്ല പിന്തുണയായിരുന്നെന്നും ഭാമ പറയുന്നു. ആ സപ്പോര്‍ട്ട് കിട്ടിയതോടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ മാറി. സാവധാനം ഉറക്കം തിരികെ കിട്ടി. ലോക്ഡൗ ണ്‍ അവസാനിച്ച് പുറത്തിറങ്ങാന്‍ പറ്റിയതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു.