in

അഞ്ജലിയും ഭാര്യ ഷഫ്നയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് തുറന്നു പറഞ്ഞ് പ്രേക്ഷകരുടെ ശിവേട്ടൻ

സാന്ത്വനം സീരിയലിലെ ശിവേട്ടനെയും അഞ്ജലിയേയും കുറിച്ച് ഇന്ന് ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും ഉത്തരമുണ്ട്. എല്ലാ വീടുകളിലേയ്ക്ക് വൈകുന്നേരം അതിഥിയായി എത്തുന്ന ശിവേട്ടനും അഞ്ജലിയ്ക്കും ഇന്ന് സിനിമാ താരങ്ങളെക്കാള്‍ ഏറെ ആരാധകരാണ്.

ഇതിലെ ശിവേട്ടന്‍ എന്ന സജിന്‍ ആരെന്ന ചോദ്യത്തിന് പ്രശസ്ത സിനിമാ സീരിയല്‍ നടി ഷഫ്‌നയുടെ ഭര്‍ത്താവ് കൂടിയാണ് ആരാധകര്‍ വൈകാതെ കണ്ടെത്തി. സൂപ്പര്‍ഹിറ്റ് സീരിയലായ സാന്ത്വനം പരമ്പരയിലെ ശിവന്‍ എന്ന കഥാപാത്രമായി വേറിട്ട അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. സജിന്‍ ടിപി നേരത്തെ പ്ലസ് ടു എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഈ സമയത്ത് പ്രണയത്തിലായ ഇരുവരും ഒളിച്ചോടി പോയി വാവഹം കഴിക്കുക ആയിരുന്നു. ഈ പ്രണയ കഥകളൊക്കെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കേട്ടിരുന്നത്. അന്നു മുതല്‍ ആരാധകര്‍ക്കുള്ള ആഗ്രഹമായിരുന്നു സീരിയലിലെ ഭാര്യയെയും റിയല്‍ ലൈഫിലെ ഭാര്യയെയും തമ്മില്‍ താരതമ്യം ചെയ്യാമോ എന്നത്.

ഈ ചോദ്യത്തിന് ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കവെ സജിന്‍ ടിപി മറുപടി നല്‍കിയിരിക്കുകയാണ്. ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയുമാണ്. എന്റെ റിയല്‍ ലൈഫിലെ ഭാര്യ വളരെ ബോള്‍ഡാണ്. എന്നാല്‍ എന്റെ സാന്ത്വനം സീരിയലിലെ ഭാര്യ അഞ്ജലി അങ്ങനെയുള്ള ആളല്ല. ഷഫ്ന വളരെ മോഡേണ്‍ ചിന്താഗതി ഉള്ള ആളാണ്.

എനിക്ക് വളരെ കംഫര്‍ട്ടബിള്‍.ഏത് സാഹചര്യത്തിലും എവിടേക്ക് വേണമെങ്കിലും ഒറ്റക്ക് സഞ്ചരിക്കാന്‍ ഒക്കെയുള്ള ധൈര്യം ഷഫ്‌നക്കുണ്ട്. എന്നാല്‍ സാന്ത്വനത്തിലെ ഭാര്യ അങ്ങനെ അല്ല. സീരയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് നടി ഷഫ്‌ന. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രീനിവാസന്റെ മുത്ത മകളായി അഭിനയിച്ച ഷഫ്ന അന്ന് ഏറെ കൈയ്യടി നേടിയിരുന്നു.

ഇപ്പോള്‍ മിനി സ്‌ക്രീന്‍ സീരിയലുകളില്‍ ശ്രദ്ധ കൊടുത്തിരിക്കുന്ന ഷഫ്ന അവസാനം അഭിനയിച്ച് സിനമാ ഫഹദ് ഫാസിലിന്റെ ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ആയിരുന്നു. ഇപ്പോള്‍ തന്നെ എനിക്ക് സാന്ത്വനത്തിന്റെ ഷൂട്ട് ഏതാണ്ട് പതിനഞ്ച് ദിവസമാണ്. അതിന് ശേഷമുള്ള പതിനഞ്ച് ദിവസമാണ് ഷഫ്നക്ക് അയാള്‍ ചെയ്യുന്ന തെലുങ്ക് സീരിയലിന്റെ ഷൂട്ട്. ഷൂട്ട് കഴിഞ്ഞാല്‍ ഷഫ്‌ന നേരെ തിരുവനന്തപുരത്തേക്ക് വരും.

അങ്ങനെയാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. അതേസമയം സാന്ത്വനത്തിലെ അഞ്ജലിയെ പോലെയുള്ള ഒരാളായിരുന്നു ഷഫ്നയെങ്കില്‍ വിവാഹം ചെയ്യുമായിരുന്നോ എന്നും അവതാരക ചോദിച്ചിരുന്നു. ആ ചോദ്യത്തിന് ഒന്നു ആലോചിക്കുക പോലും ചെയ്യാതെ നോ എന്നായിരുന്നു സജിന്റെ ഉത്തരം. എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ആളാണ് ഷഫ്ന, എന്റെ ഫ്രണ്ട്സിനെകാള്‍ കൂടുതല്‍ ഞാന്‍ ട്രിപ്പ് പോയിരിക്കുന്നത് ഷഫ്നക്ക് ഒപ്പമാണ്. അത്രക്കും കംഫര്‍ട്ടബിളാണ് ഷഫ്‌ന.

Written by Editor 2

ഇതാര് മത്സ്യ കന്യകയോ… ബിക്കിനിയിൽ ഞെട്ടിച്ച് അഹാന, ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

വീട്ടിൽ പൂജാമുറിയും നിസ്‌കരിക്കാൻ ഉള്ള റൂമും ഉണ്ട്, ഞാൻ എന്റെ പൂജാമുറിയിൽ പ്രാർത്ഥിക്കും, ഭർത്താവ് മറ്റൊരു റൂമിൽ നിസ്‌കരിക്കും; ഇന്ദ്രജ പറയുന്നു