in

കുഞ്ഞിനോടൊപ്പമുള്ള വീഡിയോ പങ്ക് വെച്ച് പ്രിയ താരങ്ങളായ സജിനും ഷഫ്‌നയും: ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സജിനും ഷഫ്നയും. സാന്ത്വനം എന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിന്‍. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിന്‍ അഭിനയ രംഗത്തെത്തുന്നത്. ഈ ചിത്രത്തില്‍ നായികയായിരുന്ന ഷഫ്നയെ തന്നെയാണ് സജിന്‍ പ്രണയിച്ച് വിവാഹം ചെയ്തത്.

Shafna family photos

മോഹല്‍ലാല്‍ ചിത്രമായ ഭഗവാന്റെ ഷൂട്ട് കാണാന്‍ പോയപ്പോഴാണ് സജിന്‍ ആദ്യമായി ഷഫ്നയെ കാണുന്നത്. പിന്നീടാണ് പ്ലസ്ടു എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിന്‍ തന്നെ പറയുന്നത്.

Shafna family photos

സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു ഇരുവര്‍ക്കും പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ച് നടന്നു. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ക്കും അത്ര താത്പര്യം ഉണ്ടായിരുന്നില്ല.

Shafna family photos

വീട്ടുകാരുടെ സമ്മതമില്ലാതെയാണ് സജിനും ഷഫ്നയും വിവാഹിതരായത്. പിന്നീട് ഈ പിണക്കം മാറി. ഷഫ്‌ന വഴിയാണ് സീരിയലിലേക്ക് സജിന്‍ എത്തിയത്. സജിനെപ്പോലെ തന്നെ ഷഫ്നയും സീരിയലുകളും മറ്റുമായി സജീവമാണ്. ഇപ്പോഴിതാ ഷഫ്‌ന പങ്ക് വെച്ച പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

ലേബര്‍ റൂമില്‍ ഒരു കുഞ്ഞിനൊപ്പം ഉള്ള വീഡിയോയും ഫോട്ടോയും ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. എന്താണ് പുതിയ വിശേഷത്തിന്റെ സത്യാവസ്ഥ എന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഷഫ്ന പ്രസവിച്ചോ എന്നും ഇതിന്റെ ഒരു വിശേഷങ്ങളും ഇതിന് മുന്‍പ് പറഞ്ഞില്ലെന്നുള്ള പരാതിയെല്ലാം തന്നെ ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

എന്നാല്‍ ആരും പ്രദീക്ഷിച്ചത് പോലെ ഒന്നും തന്നെ ആയിരുന്നില്ല. പുതിയ സീരിയലിന്റെ ഷൂട്ടിംഗിന് ഇടയിലുള്ള നിമിഷങ്ങളാണ് പങ്ക് വെച്ചതെന്ന് ഷഫ്ന പറഞ്ഞു.സോഷ്യല്‍ മീഡിയയില്‍ വീഡിയോ വയറലായതോടെ ഷഫ്‌നയും സജിനും മാതാപിതാക്കള്‍ ആയെന്ന വാര്‍ത്ത ആയിരുന്നു പുറത്ത് വന്നത്. എന്നാല്‍ സത്യം എന്തെന്നറിയാത്ത ആരാധകര്‍ സന്തോഷത്തില്‍ ആയിരുന്നു.

Shafna family photos

ടെലിവിഷന്‍ ലോകത്തെ മറ്റൊരു കപ്പിള്‍സിനിടയിലേക്ക് ഒരു കുഞ്ഞു കൂടെ വന്നെന്ന സന്തോഷം ആയിരുന്നു ആരാധകരില്‍ നിറഞ്ഞത്. എന്നാല്‍ പുതിയ സീരിയലിന്റെ വിശേഷങ്ങളാണ് പങ്കു വെച്ചിരിക്കുന്നത് ഷഫ്ന. ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി എല്ലാം തന്നെ ഷഫ്ന പുതിയൊരു വീഡിയോയില്‍ നേരിട്ടത്തി അറിയിച്ചു.

കുഞ്ഞുമായുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്തില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. ഒപ്പം പുതിയ വിശേഷങ്ങളും പങ്കു വെച്ചു. ഇരുവരുടെയും വയറലായ വീഡിയോയ്ക്ക് ശേഷം ഒരുപാട് വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുത്തെങ്കിലും ഇത് പോലെ ചര്‍ച്ച ആയിട്ടില്ലായിരുന്നെന്നും ഇരു ഇരുവരും സന്തോഷത്തോടെ തന്നെ അറിയിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിലെ പുതിയ വിശേഷങ്ങള്‍ ഓരോന്നും അപ്പോള്‍ തന്നെ ആരാധകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട് താരം.

Written by Editor 3

അമ്പോ ടൂ ഹോട്ട്… ഇത്രയും ഗ്ലാമറസായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല…. ആരാധകരെ ചൂടുപിടിപ്പിച്ച് മാളവിക മോഹനന്റെ പുതിയ ഫോട്ടോകൾ

പൃഥ്വിരാജിന്റെ നായികയാകാൻ എനിക്ക് പറ്റില്ലെന്ന് കാവ്യാ മാധവൻ അന്ന് കരഞ്ഞു പറഞ്ഞു; സംവിധായകൻ വെളിപ്പെടുത്തുന്നു