in

ഷഫ്‌ന അഞ്ജലിയെ പോലെ ആയിരുന്നുവെങ്കിൽ ഒരിക്കലും പ്രണയിക്കില്ലായിരുന്നു, ഭാര്യയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവൻ

പണ്ട് പെണ്ണുങ്ങളുടെ കുത്തകയായിരുന്നു സീരിയൽ എങ്കിൽ സാന്ത്വനം എന്ന സീരിയലിന്റെ വരവോടെ അത് അപ്പാടെ മാറി. ഒരു പക്ഷേ പുരുഷന്മാരായിരിക്കും കൂടുതലും സാന്ത്വനം ഫാൻസ്‌. കഥയും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. പിടിച്ചിരുത്തുന്ന രംഗങ്ങൾ.

കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി മാറുകയായിരുന്നു. ശിവാഞ്ജലി എന്ന കോമ്പോ വൻ ഹിറ്റായി. ശിവനായി സജിനും അഞ്ജലിയായി നടി ​ഗോപിക അനിലുമാണ് സ്‌ക്രീനിലെത്തുന്നത്. ഇന്ന് ചെറുപ്പക്കാരടക്കം എല്ലാവരും സാന്ത്വനം സീരിയൽ ഏറ്റെടുത്ത് കഴിഞ്ഞു. ഇത്രത്തോളം പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു സീരിയൽ മലയാളത്തിൽ ഉണ്ടായിക്കാണില്ല.

പൊതുവെ സീരിയലുകൾ കുടുംബപ്രേക്ഷകരുടേതാണ് എന്നാണ് വെയ്പ്പ്. എന്നാൽ ഈ ചിന്താ​ഗതി മാറിക്കഴിഞ്ഞിരിക്കുകയാണ് സാന്ത്വനത്തിലൂടെ. ഈ സീരിയൽ കുടുംബം എല്ലാവരെയും മിനിസ്ക്രീനിലേക്ക് ആകർഷിച്ചുകഴിഞ്ഞു. ഈ കുടുംബത്തിലെ ഓരോ വ്യക്തികളും ഇപ്പോൾ പ്രേക്ഷകരുടെ കണ്ണിലുണ്ണികളാണ്.ഓരോ എപ്പിസോഡും അത്യാവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ സന്തോഷത്തോടെ പറയുന്നു.

സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് കൈകാര്യം ചെയുന്ന സജിൻ തന്റെ ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള സംഭവങ്ങളെ കുറിച്ച് മുൻപ് പങ്കുവെച്ചിരുന്നു. സീരിയലിലെ ഭാര്യയായ അഞ്ജലിയും ജീവിതത്തിലെ ഷഫ്‌നയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അഞ്ജലിയെക്കാൾ വളരെയധികം സ്‌ട്രോങ്ങാണ് ഷഫ്‌നയെന്നും സജിൻ അഞ്ജലി എന്ന കഥാപാത്രത്തെ പോലായിരുന്നു ഷഫ്‌നയെങ്കിൽ ഒരിക്കലും പ്രണയിക്കില്ലായിരുന്നുവെന്നും എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്‌നയ്ക്കുണ്ടെന്നും സജിൻ വെളിപ്പെടുത്തി.

പിന്നീട് സീരിയലിനെ പോലും വെല്ലുന്ന അവരുടെ ജീവിത അനുഭവങ്ങളും. പ്രണയിച്ച് വിവാഹിതരാകുക എന്നത് അത്ര എളുപ്പമല്ലെന്ന് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. ആദ്യ സിനിമയ്ക്കു ശേഷം ഭാവങ്ങൾ വരാത്ത മുഖമെന്ന് പറഞ്ഞ് പലരും അവസരങ്ങൾ തരാതെ പുച്ഛിച്ച് മടക്കി അയച്ചിട്ടുണ്ടെന്നും മുൻപ് സജിൻ പറഞ്ഞിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ആണു സാന്ത്വനം സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ശിവനായി മിനിസ്ക്രീനിൽ അവസരം കിട്ടുന്നത്. അതായിരുന്നു അടുത്ത ലൈഫ് ചെയഞ്ചിങ് സമയം. പ്രതീക്ഷകൾക്കും ഏറെ അപ്പുറമായിരുന്നു സീരിയലിനുള്ള പ്രേക്ഷക പ്രതികരണം. പിന്നീടാണു പ്രേക്ഷകർ പോലും അറിയുന്നതു, നടി ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത എന്ന്.

ഇപ്പോൾ ഇതാ ഷഫ്നയെ രജിസ്റ്റർ വിവാഹം ചെയ്തതിനെ പറ്റിയും സാന്ത്വനത്തിലെ ശിവനായപ്പോൾ ജീവിതം ആകെ മാറിയതിനെക്കുറിച്ചും സജിൻ പറയുന്നത് ഇങ്ങനെ. സജിന്റെ ആദ്യകാല ചിത്രമായ പ്ലസ് ടുവിൽ ഷഫ്നയായിരുന്നു നായിക . സ്‌കൂൾ കാലവും പ്രണയവുമൊക്കെ കോർത്തിണക്കിക്കൊണ്ടുള്ള ചിത്രമായിരുന്നു .

ഷഫ്‌നയോട് അന്നു മുതൽ സജിന് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. സിനിമ അവസാന ഭാഗത്തേയ്ക്ക് എത്തിയപ്പോൾ ഇനി ഇഷ്ടം തുറന്നു പറയാതെ വയ്യെന്നായി. അങ്ങനെ രണ്ടും കൽപ്പിച്ച് മനസ്സു തുറന്നെങ്കിലും നോ ആയിരുന്നു ഷഫ്നയുടെ മറുപടി. പിന്നീട് ഏറെനാൾ കഴിഞ്ഞാണ് പരസ്പരം പ്രണയിച്ചു തുടങ്ങിയതെന്നും സജിൻ പറയുന്നു.

Written by Editor 2

അംബികയുടെ ബ്ലൗസ് അന്ന് തയ്ക്കാൻ വന്നയാൾ ഒടുവിൽ ചെയ്തത് ഇങ്ങനെ; മറക്കാനാവാത്ത സംഭവം വെളിപ്പെടുത്തി ഇന്ദ്രൻസ്..!

ഇവരെ ഇനി കൊണ്ടു വരരുത്, അത്രയും റെഡ് മാർക്‌സ് വീണ സ്ത്രീയാണെന്ന് പലരും പറഞ്ഞു, പക്ഷെ ആ ചാനലിന്റെ മേധാനി പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുമായി നടി രേഖ രതീഷ്