in

സ്ത്രീകൾ വിവാഹമേ ചെയ്യരുതെന്നല്ല ഉദ്ദേശിച്ചത്, എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു, വിശദീകരണ കുറിപ്പുമായി ഭാമ

വിവാഹത്തെക്കുറിച്ചും, ഭർതൃവീട്ടിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ഭാമ പോസ്റ്റ് ചെയ്ത സ്റ്റോറി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, എന്നാണ് ഭാമ കുറിച്ചിരുന്നത്.

എന്നാൽ താൻ യഥാർത്ഥത്തിൽ എന്താണ് ഉദ്ദശിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പാണ് വീണ്ടും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ ഞാനിട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്, അതു കൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യഘാതങ്ങളെക്കുറിച്ചാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകൾക്കു കൊടുക്കുന്ന സമ്മർദ്ദവും അതുമൂലം സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടിൽ പേടിച്ച് കഴിയേണ്ടിവരിക. കുഞ്ഞുങ്ങൾ കൂടെ ഉണ്ടേൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാൻ ശ്രമിച്ചത്.

അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹശേഷം ആണെങ്കിൽ സമ്മർദ്ദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകൾ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു.” എന്ന് ഭാമ വ്യക്തമാക്കുന്നു.

ഭാമയുടെ ആദ്യ കുറിപ്പ് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. താൻ ഒരുസിംഗിൾ മദറാണെന്നും അത് നൽകുന്ന ഊർജ്ജത്തെക്കുറിച്ചുമുള്ള കുറിപ്പ് ഇതിനു മുമ്പ് ഒരു ചിത്രത്തിനൊപ്പം താരം ചേർത്തിരുന്നു. അതിനു ശേഷം ഈ കുറിപ്പു കൂടി വന്നത് ആരാധകരിൽ ഏറെ ആകാംക്ഷ നിറച്ചു. 2020 ജനുവരിയിൽ വിവാഹിതയായ താരത്തിൻ്റെ വിവാഹമോചന വാർത്തകളാണ് ഇതോടെ ആരാധകർ ശരിവെച്ചത്. കൂടാതെ സ്ത്രീകൾ വിവാഹമേ കഴിക്കാൻ പാടില്ല എന്ന വാചകത്തോടുള്ള എതിർപ്പും പലരും പങ്കുവെച്ചിരുന്നു.

Written by admin

മീനാക്ഷിയുടെ വിജയത്തിന് പിന്നിൽ അമ്മയുടെ ആ പതിനാലു വർഷം കൂടി ഉണ്ടെന്ന് മഞ്ജു ഫാൻസ്, മഞ്ജുവിന് ഒരു ആശംസയെങ്കിലും നേർന്ന് പോസ്റ്റിടാമായിരുന്നെന്ന് ദിലീപ് ഫാൻസ്

മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്, അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു; ലക്ഷ്മി ​ഗോപാലസ്വാമി