മലയാള സിനിമയുടെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസ് ഈ ലോകത്തോട് വിടവാങ്ങിയിട്ട് 14 വർഷമായി. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് നടി ഭാമ ഇപ്പോഴിത പ്രേക്ഷകർക്കു മുന്നിൽ എത്തിയിരിക്കുകയാണ്.
ഫേസ്ബുക്കിൽ കുറിച്ച് വരികളിലൂടെയാണ് ലോഹിതദാസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഭാമ അരങ്ങേറ്റം കുറിച്ചത്. രേഖിത എന്ന പേര് മാറ്റിയതിന്റെ പിന്നിലും അദ്ദേഹം ആയിരുന്നു.
മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ ഭാമയ്ക്ക് സാധിച്ചിരുന്നു. സ്വകാര്യ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചെങ്കിലും അഭിനയജീവിതത്തിൽ താരം മിന്നും വിജയമായിരുന്നു നേടിയെടുത്തത്. സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെച്ച വാക്കുകൾ ഇങ്ങനെ:
16വർഷങ്ങൾ ! നിവേദ്യം! മലയാളത്തിന്റെ പ്രിയകലാകാരൻ ലോഹിതദാസ് സർ ന്റെ ചിത്രത്തിലൂടെ മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് . ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ കഴിഞ്ഞതിൽ . ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സർജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്.
എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകൾക്കൊത്തു ഉയരാൻ കഴിഞ്ഞു എന്നെനിക്കറിയില്ല. എന്നാലും എന്റെ എന്റെ ജീവിതം ഇത്രമേൽ അനുഗ്രഹമാക്കിയതിൽ സർ നോട് ഒരുപാട് കടപ്പാട് ! ചില വ്യെക്തികളിലൂടെ ഇന്നും സർ ന്റെ ഓർമ്മകൾ നില നിൽക്കുന്നു . അദ്ദേഹത്തിലൂടെ പരിചയപ്പെടാൻ കഴിഞ്ഞവരെയും സ്നേഹത്തോടെ ഓർമ്മിക്കുന്നു. എന്നും എപ്പോളും നന്ദിയും ആദരവും