മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് നടി ഭാമ. വിവാഹ ജീവിതവും പിന്നീടുള്ള വേർപിരിയയിലും ഒക്കെ വളരെ രഹസ്യമായി ഭാമ സൂക്ഷിച്ചിരുന്നു താരം സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ശക്തമായ ഭാഷയിൽ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി സോഷ്യൽ മീഡിയയിലൂടെ..
സ്ത്രീധനത്തെക്കുറിച്ചും ഭർത്താവിൻറെ വീട്ടിലുള്ള പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രേക്ഷകരോട് പറയുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം എന്നും അതിനുത്തരം വേണ്ട എന്നാണ് എഴുതിയത് . ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുതെന്നും. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും മാത്രമല്ല, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയില്ല എന്നും നടി സോഷ്യൽ മീഡിയയിലൂടെ എഴുതി.
അടുത്തിടെയാണ് നടി സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മാത്രമല്ല ഇപ്പോഴും വിവാഹമോചനത്തെ കുറിച്ചുള്ള വ്യക്തമായ വിവരം താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായും പങ്കുവെച്ചിട്ടില്ല.