ഒരുകാലത്ത് മലയാളത്തിലെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ താരമായിരുന്നു ദിവ്യ ഉണ്ണി.ഇപ്പോഴിതാ താരത്തിന് കുടുംബത്തിൽനിന്നും ഒരു ദുഃഖ വാർത്ത ആണ് പുറത്ത് വന്നിരിക്കുന്നത്. അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നിര്യാതനായിരിക്കുകയാണ്.. ഭാര്യ – ഉമാദേവി, മക്കൾ ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മരുമക്കൾ അരുൺകുമാർ, സഞ്ജയ് എന്നിവരാണ്.
ദിവ്യ ഉണ്ണിയുടെ കലാജീവിതത്തിന് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണൻ. അച്ഛനെക്കുറിച്ച് പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലും ദിവ്യ മനസ്സ് തുറന്നിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണികൃഷ്ണന് ആദരാഞ്ജലികള്‍ അർപ്പിച്ച് രംഗത്ത് എത്തിയത്.
വിവാഹിത ആയതിനുശേഷം ദിവ്യ ഉണ്ണി ഏറെക്കാലമായി അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയാണ്. വിവാഹബന്ധം വേർപെടുത്തി താരം രണ്ടാമതും വിവാഹിതയായത് വാർത്തകളിൽ ഇടംനേടിയിരുന്നു, രണ്ടാമത് വിവാഹം ചെയ്തത് ബിസിനസ്സുകാരനായ അരുണിനെ ആയിരുന്നു. അതിലും ഒരു മകളുണ്ട്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും നടി ഇപ്പോൾ നൃത്തരംഗത്ത് വളരെയധികം സജീവമാണ്. രാരത്തിന് രണ്ടാമത്തെ വിവാഹത്തിൽ ഒരു മകളുമുണ്ട്.
ആദ്യത്തെ വിവാഹത്തിൽ രണ്ടു മക്കളാണുള്ളത്. വിവാഹത്തിനുശേഷം നടി വിദേശത്തായിരുന്നു കുടുംബസമേതം താമസിച്ചത്, പിന്നീട് വിവാഹബന്ധത്തിലെ സ്വര ചേർച്ചകൾ കാരണം നാട്ടിലേക്ക് മടങ്ങി. ശേഷമാണ് രണ്ടാമത് വിവാഹിതയായത്. അതിനുശേഷം വളരെയധികം നൃത്ത രംഗത്ത് സജീവമാണ്. രണ്ടാമത്തെ വിവാഹത്തിന് ശേഷം നൃത്ത രംഗത്ത് വളരെയധികം സജീവമായി പ്രവർത്തിക്കുന്നുണ്ട്. രണ്ടാമത്തെ മകൾ ജനിച്ചശേഷം താരം നൃത്ത രംഗത്ത് സജീവ സാന്നിധ്യം അറിയിച്ചു.