in

ജന്മാഷ്ടമി ദിനത്തിൽ കണ്മണിയെ കള്ളകണ്ണനാക്കി വിദ്യ!!! കുഞ്ഞു ജനിച്ച ശേഷമുള്ള ആദ്യത്തെ ആഘോഷം

നടി വിദ്യ ഉണ്ണി ജന്മാഷ്ടമി ദിനത്തിൽ തന്റെ കണ്മണി യോടൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു. അടുത്തയായിരുന്നു വിദ്യ അമ്മയായ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ഗർഭകാല വിശേഷങ്ങളൊക്കെ വിദ്യ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. നിറവയറിൽ ചെയ്യുന്ന താരത്തിന്റെ വീഡിയോയും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് ഏഴാം തീയതി ആയിരുന്നു ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. വിദ്യയും ഭർത്താവും വിവാഹത്തിന് ശേഷം സിംഗപ്പൂരിൽ ആണ് താമസം. ഭർത്താവിൻറെ പേര് സഞ്ജയ് എന്നാണ്.

ഇപ്പോഴിതാ ഈ കഴിഞ്ഞ ജന്മാഷ്ടമി ദിനത്തിൽ കണ്മണിയെ കള്ള കൃഷ്ണനായി അണിയിച്ചൊരുക്കിയ വിദ്യയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് പുറത്തു വരുന്നത്. മകൾ ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മാഷ്ടമിയാണ് എന്നും അത് ചെറിയ രീതിയിൽ ആഘോഷിക്കുന്നുണ്ടെന്ന് വിദ്യ സമൂഹമാധ്യമങ്ങളിലൂടെ എഴുതിയിരുന്നു. ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്.

പ്രസവത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ വിദ്യയ്ക്ക് വൻ സ്വീകരണം ആയിരുന്നു ഭർത്താവ് കുടുംബവും ഒരുക്കിയത്. കുഞ്ഞുമൊത്തുള്ള ആദ്യ ചിത്രങ്ങളും വിദ്യാ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വളക്കാപ്പ് ചിത്രങ്ങളും നിറവയറിൽ ചെയ്യുന്ന വീഡിയോകളും ഒക്കെ താരം പങ്കുവെച്ചത് ട്രെൻഡിങ്ങിൽ ആയിരുന്നു ഇടം പിടിച്ചത്.

ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെ ആയിരുന്നു വിദ്യ അഭിനയരംഗത്ത് അരങ്ങേറ്റം ചെയ്തത്. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമാണെങ്കിലും താരം സിനിമ രംഗത്ത് കൂടുതൽ സജീവമായിരുന്നില്ല. പിന്നീട് വിവാഹം കഴിച്ചു സിംഗപ്പൂരിലേക്ക് താമസം മാറ്റുകയായിരുന്നു. അതിനുശേഷം പൂർണ്ണമായും അഭിനയം ഉപേക്ഷിച്ചു.

Written by amrutha

‘അമ്പോ…ഗ്ലാമർ ലുക്കിൽ തിളങ്ങി ‘അഷിക അശോകന്‍’…കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ…!!!

സർക്കാർ ചിലവിൽ ദത്തുപുത്രിയായി സുഖിക്കുന്നു, മരമോന്തയാണ് നിനക്ക്, വിമർശനങ്ങൾക്ക് കിടിലൻ മറുപടിയുമായി ഹനാൻ