അനിയത്തിപ്രാവ് എന്ന റോമാറ്റിക് സിനിമയിൽ കൂടി എത്തി മലയാളികളുടെ സ്വന്തം കാമുകനായ താരമാണ് കുഞ്ചാക്കോബോബൻ. ആ ഒറ്റ സിനിമയിൽ കൂടി തന്നെ മലയാളികളുടെ ചോക്ലറ് നായകനായി മാറിയ താരം കൂടിയാണ്. അരങ്ങേറിയ അന്ന് തൊട്ട് ഇന്നുവരെ ഒരുപാട് ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം കൂടിയാണ്.
ഇതിനകം തന്നെ ഒരുപാട് നടിമാരുടെ കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ നടിമാരോട് കൂടെ റൊമാൻസ് രംഗങ്ങൾ ചെയ്യുമ്പോൾ നല്ല കംഫർട് തോന്നാറുണ്ട് എന്നാൽ ഒരു നായികയോട് മാത്രം അത് ചെയ്യാൻ പറ്റുന്നില്ല എന്നാണ് കുഞ്ചാക്കോബോബൻ പറയുന്നത്. ഭാവനയുടെ കൂടെയുള്ള റൊമാൻസ് രംഗങ്ങൾ ചെയ്യുമ്പോൾ വേറെ ഒരു അവസ്‌ഥയാണ് എന്നാണ് താരം പറയുന്നത്. ഒരു ഇന്റർവ്യൂയിലാണ് ചാക്കോച്ചൻ ഈ വിവരം വെളിപ്പെടുത്തിയത്.
സിനിമയിൽ ആദ്യമായി അരങ്ങേറിയ സമയം മുതൽ തന്നെ പ്രിയയുമായി പ്രണയം ഉണ്ടായിരിന്നു അതുകൊണ്ട് തന്നെ ഒന്നിച്ചു അഭിനയിക്കുന്ന എല്ലാ താരങ്ങൾക്കും ഈ വിവരം അറിയാമായിരുന്നു അതുകൊണ്ട് തന്നെ അവരുടെ കൂടെ റൊമാൻസ് രംഗങ്ങൾ ചെയ്യുമ്പോൾ പേടിയൊന്നും ഇല്ലാതെ സേഫ് ആയി ചെയ്യാൻ പറ്റിയിട്ടുണ്ട്. ഇതുവരെ തന്റെ നായികമാരിൽ ഏറ്റവും നന്നായി റൊമാൻസ് ചെയ്യാൻ പറ്റിയത് ശാലിനിയുടെ കൂടെയാണ്. എന്നാൽ സിനിമയിൽ തനിക്ക് ഇതുവരെ പ്രണയിക്കാൻ പറ്റാത്ത നായിക ഉണ്ടങ്കിൽ അത് ഭാവനയായിരിക്കും എന്നാണ് ചാക്കോച്ചൻ പറഞ്ഞത്. അതിന്റെ കാരണം ഇതാണ്.
പ്രണയ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ അവൾ ചിരിക്കാൻ തുടങ്ങും അതോടെ റൊമാൻസ് ചെയ്യാനുള്ള എല്ലാ മൂഡും പോവും. അവളുടെ താനും നല്ല സുഹൃത്തുക്കളാണ് എന്നും താരം കൂട്ടിചേർത്തു.സിനിമയിൽ തിളങ്ങുന്ന സമയത്ത് തന്നെ ഒരുപാട് പ്രണയ ലേഖനം കിട്ടിയുട്ടുണ്ട് എന്നാൽ ചാക്കോച്ചന്റെ എല്ലാം ഭാര്യ പ്രിയ ആയിരന്നു.