മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.
ഇപ്പോളിതാ ഇളയ മകൾ ഐശ്വര്യ വിദ്യാരംഭം കുറിച്ച സന്തോഷ വാർത്ത പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി. കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ മകളെ എഴുത്തിനിരുത്തുന്ന ചടങ്ങിന്റെ വിഡിയോയാണ് താരം പങ്കുവച്ചത്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേയക്ക് മകൾ കടന്നുവെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നുമാണ് വിഡിയോയ്ക്കൊപ്പം ദിവ്യ ഉണ്ണി കുറിച്ചത്.
മക്കൾക്കൊപ്പമുളള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.
മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു സിനിമയിലേക്ക് താരം തിരികെയെത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് മക്കളാണ് ദിവ്യയ്ക്കുള്ളത്. 2020 ജനുവരിയിലാണ് താരത്തിന് പെൺകുഞ്ഞ് ജനിച്ചത്