in

അവസരങ്ങളെല്ലാം തട്ടിയെടുത്ത് എന്റെ കരിയർ നശിപ്പിച്ചത് ദിവ്യ ഉണ്ണിയാണ് , ഒരു സഹ നടിയായി ഞാൻ ഒതുങ്ങിപോകാൻ കാരണം അവരാണ്: കാവേരി തുറന്ന് പറയുന്നു

അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളിയ്ക്ക് കാവേരി എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മറ്റൊരു മുഖവുരയില്ലാതെ അറിയാം. ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലുടെയാണ് മലയാള സിനിമയിലേക്ക് നായികയായി കാവേരി എത്തിയത്.

കലാഭവന്‍ മണിയുടെ നായികയായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അഭിനയം കാഴ്ചവച്ചിരുന്നു കാവേരി. എന്നാല്‍, പിന്നീട് അധികം സിനിമകളിലൊന്നും കാവേരിയെ കണ്ടിട്ടില്ല. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2010 ല്‍ തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യ കിരണുമായി കാവേരി വിവാഹിത ആകുന്നത്.

ശേഷം അധികം വൈകാതെ ആ ബന്ധം വേര്‍പിരിഞ്ഞു. കാവേരിക്ക് എതിരെ ഭര്‍ത്താവ് സൂര്യകിരണ്‍ കരഞ്ഞു കൊണ്ടു പറയുന്ന വീഡിയോ ഒക്കെ അടുത്തിടെ വൈറല്‍ ആയി മാറിയിരുന്നു. ബാല താരമായിട്ടാണ് കാവേരി സിനിമയില്‍ എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രമായിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് വേമ്പനാട്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം കാവേരി ബാലതാരമായി അഭിനയിച്ചു.

അതിനുശേഷം ചമ്പക്കുളംതച്ചന്‍ എന്ന ചിത്രത്തില്‍ സഹ നടിയായി എത്തിയ താരം ഉദ്യാനപാലകനില്‍ നായികയായി. അതിനു ശേഷം അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളില്‍ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു. അതേസമയം, തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട കാവേരി മലയാള സിനിമയില്‍ നിന്നും താന്‍ തഴയപ്പെട്ടതിനെക്കുറിച്ചു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

നടി ദിവ്യ ഉണ്ണിയാണ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് കാവേരി പറയുന്നത്. മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാന്‍സ് വരെ നല്‍കിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു. അത്തരം ഒരു ചിത്രമാണ് രാജസേനന്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ കഥാനായകന്‍.

ഈ ചിത്രത്തില്‍ അഡ്വാന്‍സ് വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോള്‍ റോള്‍ ദിവ്യ ഉണ്ണിക്ക്. അന്ന് താന്‍ കുറെ കരഞ്ഞുവെന്നും താരം പറയുന്നു. മോഹന്‍ലാല്‍ നായകനായ വര്‍ണപ്പകിട്ടിലും ഇതു തന്നെ സംഭവിച്ചു. അഡ്വാന്‍സ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്.

പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല.

പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങപ്പെട്ടുവെന്നും കാവേരി പറഞ്ഞു. ഒരു നായികയായി മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തനിക്ക് അന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നും പക്ഷെ അത് അന്നത്തെ ഒരു പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോള്‍ കാവേരി തുറന്ന് പറയുന്നത്.

Written by Editor 2

എന്നെ ചിലർ മോശമാക്കി ചിത്രീകരിക്കുന്നു, എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു; കൂടെവിടെ താരം അൻഷിത തുറന്ന് പറയുന്നു

സീരിയസ് ആയ മറ്റൊരു ബന്ധം എനിക്ക് ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് എനിക്ക് മനസ്സിലായത്, അന്ന് എന്നെ രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു; ബീന ആന്റണി തുറന്ന് പറയുന്നു