ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മീര വാസുദേവ്. തെലുങ്ക് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് എങ്കിൽ പോലും മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഗോൽമാൽ എന്ന തെലുങ്ക് സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.
എന്നാൽ താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നതത് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ നായികയായിട്ടാണ്. തന്മാത്ര എന്ന സിനിമയിലാണ് താരം മലയാളത്തിൽ തിളങ്ങാൻ ആരംഭിക്കുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തിന് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ചു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ കുടുംബവിള്ളക്കിൽ കേന്ദ്ര കഥാപത്രമായി അഭിനയിക്കുകയാണ് താരം. ടീവി റേറ്റിംഗ് മറ്റുള്ള പരമ്പരകളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് ഈ പരമ്പര അതുകൊണ്ട് തന്നെ മിനിസ്ക്രീനിലും ഒരുപാട് ആരാധകരുണ്ട് താരത്തിന്.
അഭിനയത്തിൽ തിളങ്ങി നിന്ന സമയത്ത് താരം അഭിനയം നിർത്തിയിരുന്നു അതിന്റെ കാരണം ഒരു ഇന്റർവ്യൂയിൽ പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. മോഹൻലാലിന്റെ കൂടെ തന്മാത്ര ചെയ്‌തതിന് ശേഷം ഒരുപാട് അവസരങ്ങൾ തന്നെ തേടി എത്തിയിരുന്നു. എന്നാൽ തന്റെ മുന്നിലെ വെല്ലുവിളി ഭാഷയായിരുന്നു. ഭാഷയുടെ പ്രശ്നം ശെരിയാകാൻ വേണ്ടി ഒരാളെ തന്റെ മാനേജർ ആക്കുകയും എന്നാൽ താൻ ചെയ്ത വലിയ തെറ്റായിരുന്നു അതെന്നും താരം പറയുന്നുണ്ട്.
എന്നാൽ അയാളെ വിശ്വസിച്ച തന്നെ അയാൾ ചതിക്കുകയിരുന്നു അയാളുടെ സ്വന്തം ഇഷ്ട്ടങ്ങൾ ആണ് നോക്കിയത്. തന്നോട് പറയാതെ തന്നെ ഡേറ്റ് എല്ലാം കൊടുക്കായിരുന്നു. സിനിമയുടെ കഥപോലും താൻ കേട്ടിട്ടുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അഭിനയിച്ച എല്ലാ സിനിമയും വൻ പരാജയം ആയിരന്നു നേടിയത്. ഒരുപാട് പ്രമുഖ സംവിധായകർ തന്നെ തേടി എത്തിയിരുന്നു എന്നാൽ ഇയാൾ അതെല്ലാം മുടക്കിയിരുന്നു. അദ്ദേഹത്തിന് ഇഷ്ട്ടം തോന്നുന്ന സിനിമയ്ക്ക് മാത്രമായിരുന്നു അയാൾ ഡേറ്റ് നൽകിയത്. ആ മാനേജർ ആണ് തന്റെ അഭിനയ ജീവിതം തകർത്തത് എന്നും താരം വെളിപ്പെടുത്തി.