ബാല താരമായിട്ട് അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗണപതി. തന്റെ പന്ത്രണ്ടാം വയസിലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ബാല താരമായി എത്തി ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് നല്ല സിനിമകൾ താരം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നും ആ കുഞ്ഞു ഗണപതിയെ ഓർത്തിരിക്കുന്ന ഒരു സിനിമയാണ് വിനോദയാത്രയിലെ കഥാപാത്രം.
സിനിമയിൽ പാലും പഴവും എന്ന് തുടങ്ങുന്ന ഗാനം ഒരുപാട് വൈറലായിരുന്നു. എന്ന ഗാനം കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ഗണപതി ഒരിക്കൽ പറയുകയുണ്ടായി. ബാല താരമായിട്ടാണ് ഗണപതി സിനിമയിൽ എത്തുന്നത് എന്നാൽ പിന്നീട് ഒരുപാട് സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തുകൊണ്ട് ഒരുപാട് ശ്രദ്ധ നേടിയിരുന്നു താരം. ഇപ്പോൾ തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന ജാൻ എ മൻ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
സിനിമയിൽ ഗണപതി അഭിനയിച്ച വേഷം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ സിനിമയിൽ ബാലതാരമായി എത്തിയത് കൊണ്ട് തന്നെ തന്നെ വലുതായപ്പോൾ താൻ ക്യാരക്റ്റർ റോളുകൾ ചെയുമ്പോൾ അത് പ്രേക്ഷകർ അംഗീകരിക്കാൻ പറ്റുനില്ല എന്നാണ് ഗണപതി പറയുന്നത്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയത് കൊണ്ടാവാം ആ മാസ്റ്റർ എന്ന പേരിൽ നിന്നും തനിക്ക് പുറത്ത് കടക്കാൻ പറ്റാത്തത്. ഇപ്പോഴും എല്ലാവരുടെയും കണ്ണിൽ താൻ ഒരു കുട്ടി താരമാണ് വളർന്നാലും പ്രേക്ഷകർ അത് ഉൽക്കൊള്ളുന്നില്ല. ബാല താരം എന്ന പേര് മാറ്റൻ വേണ്ടിയുള്ള ശ്രമത്തിലാണ് താൻ അതിന്റെ ഭാഗമായിട്ടാണ് ജാൻ എ മൻ എന്ന സിനിമയിൽ താൻ അഭിനയിക്കുന്നത്.തീയേറ്ററിൽ വൻ പ്രതികരണമായി മുന്നോട്ട് പോവുകയാണ് സിനമ. നല്ല മികച്ച എന്റർടൈൻമെന്റ് സിനിമ കൂടിയാണ് ജാൻ എ മൻ.