തിയറ്ററിൽ നിറഞ്ഞോടുന്ന ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആഹ , ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. അച്ഛനെ പ്രശംസിച്ചു കൊണ്ടുള്ള മകളുടെ വീഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മകൾ നക്ഷത്രയും അച്ഛനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു, ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ അച്ഛന് സൗണ്ട് ഒന്നും സാധാരണ ഉണ്ടാകാറില്ല എന്നും അത്രയേറെ കഷ്ടപ്പെട്ടാണ് ആ ചലച്ചിത്രം ചെയ്തതെന്നും മകളും വ്യക്തമാക്കി.
എറണാകുളം സരിത സവിത സംഗീത തീയറ്ററിൽ ആയിരുന്നു താരം കുടുംബസമേതം ചിത്രം കാണാനെത്തിയത്. വലിയ ജനതിരക്കിനിടയിലൂടെ മകളെ കൈപിടിച്ചുകൊണ്ട് താരം ഇറങ്ങിപ്പോകുന്ന വീഡിയോയും പ്രാർത്ഥന പങ്കുവെച്ചിട്ടുണ്ട്.പാലായിലെ നീലൂർ എന്ന ഗ്രാമത്തിലെ രണ്ടു വ്യത്യസ്ത തലമുറകളിലൂടെ ആവേശ്വജ്വലമായ വടംവലി മത്സരമാണ് ചിത്രത്തിൻറെ ഇതിവൃത്തം.
അച്ഛന് ആശംസകൾ നൽകുന്നുവെന്നും എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണണം എന്നും എല്ലാവിധ ആശംസകളും നൽകുന്നു എന്നതാണ് മകൾ പ്രാർത്ഥന വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
View this post on Instagram