in ,

എൻറെ ശരീരത്തിലെ പുതിയ ടാറ്റൂ കണ്ടുപിടിക്കു. വീഡിയോയുമായി പ്രാർത്ഥന

മലയാള സിനിമയിലെ താര പുത്രിമാരിൽ ഒരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെയും നടി പൂർണിമയുടെയും മൂത്ത മകളാണ് പ്രാർത്ഥന. ഒരു താര കുടുംബത്തിൽ നിന്നും വന്നതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പ്രാർത്ഥന ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ വൈറലായി മാറി കൊണ്ടിരിക്കുന്നത്.

ശരീരത്തിൽ പുതിയതായി ചെയ്തിരിക്കുന്ന ടാറ്റു എവിടെയാണെന്ന് കണ്ടു പിടിക്കുക എന്ന കുറിപ്പോട് കൂടിയാണ് ഇത്തവണ താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഹിന്ദി ഗാനത്തിന് ചുവടു വച്ച് കൊണ്ടാണ് പ്രാർത്ഥന എത്തിയത്. പാവാടയും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.അഹാന കൃഷ്ണ ഉൾപ്പെടെ നിരവധി പേരാണ് കമൻറുകൾ നൽകി രംഗത്തെത്തിയിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ പ്രാർത്ഥന നല്ലൊരു ഗായിക കൂടിയാണ്. ആൽബങ്ങളും ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. പ്രാർത്ഥന ധരിക്കാറുള്ള വസ്ത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്.

ഹെയറിന്റെ പേരിലാണ് താരം ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്താറുള്ളത്. അത് ആരാധകർക്ക് ഏറെ ഇഷ്ടമാണ്, ഈയടുത്ത് യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ടു പ്രാർത്ഥന ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു, വളരെ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്സിനെയാണ് യൂട്യൂബിൽ ലഭിച്ചത്.

അനിയത്തി നക്ഷത്രയും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്, അഭിനയരംഗത്ത് നക്ഷത്ര ഇതിനോടകം അരങ്ങേറ്റം കുറിച് കഴിഞ്ഞിരുന്നു. രണ്ടുപേരും മലയാള സിനിമയിലേക്ക് കടന്നു വരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

View this post on Instagram

Shared post on

Written by admin

പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത്, അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് എന്നെ വളർത്തിയത്- ലക്ഷ്മിപ്രിയ

ഗോവയിൽ അവധി ആഘോഷിച്ച് അഭയ ഹിരൺമയി : വീഡിയോ