മിമിക്രി മേഖലയിൽ നിന്നും ബിഗ് സ്ക്രനിലും മിനി സ്ക്രീനിലും അരങ്ങേറിയ താരമാണ് ഷാജു ശ്രീധർ. മെഗാസ്റ്റാർ മോഹൻലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ഷാജു സിനിമയിൽ തന്റെ അവരങ്ങൾ ഒരുക്കുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ താരം മിമിക്രി വേദികളിൽ പകരം വെയ്ക്കാനില്ലാതെ താരമായിരുന്നു. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താണ് ഷാജു തന്റെ അഭിനയം ആരംഭിക്കുന്നത്.
മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിൽ കൂടിയാണ് ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്. തന്റെ ലുക്ക് കൊണ്ടും ശബ്ദം കൊണ്ടും താരം പെട്ടന്ന് തന്നെ ആരാധകരുടെ ഇഷ്ട്ട താരമായി മാറിയിരുന്നു. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. മിമിക്രി വേദികളിൽ സജീവമായപ്പോൾ ആണ് താരം വിവാഹം കഴിക്കുന്നത്. നടി ചാന്ദിനിയെയാണ് ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ഷാജു വിവാഹം കഴിക്കുന്നത്.
ഇപ്പോൾ ഇതാ ഇവരുടെ പ്രണയത്തെ കുറിച്ചു ഒരു ഇന്റർവ്യൂയിൽ മനസ്സ് തുറന്നിരിക്കുകയാണ് രണ്ടുപേരും. ഇപ്പോൾ രണ്ടുപേരും ഒന്നിച്ചു കൂടിയിട്ട് 21 വർഷം ആയിരിക്കുകയാണ്. വിവാഹ ശേഷം ചാന്ദിനി അഭിനയത്തിൽ നിന്നും വിട്ട് നിന്നിരുന്നു . ഷാജുവിനെ ആദ്യമായി കാണുന്നത് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ്. ഒരു കൂളിംഗ് ഗ്ലാസ് വെച്ചിട്ടായിരുന്നു ഷാജു എത്തിയത്. അങ്ങനെ അവിടെന്ന് പരിചയപ്പെടുകയും പിന്നീട് ഒരുപാട് സീരിയലുകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ചു അങ്ങനെ ആ സൗഹൃദം ഒടുവിൽ പ്രണയത്തിൽ ആവുകയിരുന്നു എന്നാണ് ചാന്ദിനി പറഞ്ഞത്.
ഷാജു പറഞ്ഞത് എങ്ങനെ പ്രണയത്തിൽ ആയതിന് ശേഷം ഫോണിൽ എന്നും വിളിക്കുമായിരുന്നു അങ്ങനെ ഒരിക്കൽ അവളുടെ വീട്ടിൽ ഞങ്ങളുടെ കാര്യം അറിയിക്കുകയും ഈ ബന്ധം നടക്കില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ രണ്ടുപേർക്കും വിട്ട് പൊക്കാൻ പറ്റിലായിരുന്നു അതുകൊണ്ട് തന്നെ അവളുടെ വീട്ടിൽ ചെന്ന് വിവാഹം ആലോചിച്ചു. എന്നാൽ മിമിക്രിയായി മൂന്നോട്ട് പോകുന്ന ഒരു വ്യക്തിക്ക് മകളെ തരില്ല എന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഒടുവിൽ രണ്ടുപേരും ഒളിച്ചോടാൻ തീരുമാനിക്കുകയും ഒടുവിൽ പാലക്കാട് രജിസ്റ്റർ ഓഫീസിൽ വെച്ചു വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞു പെട്ടന്ന് തന്നെ രണ്ട് കുടുംബവും ഒന്നിച്ചു നിന്നിരുന്നു എന്നും വ്യക്തമാക്കി.