in

അച്ഛൻറെ ക്യാമറക്കണ്ണിൽ പ്രാർത്ഥനാ ഇന്ദ്രജിത്ത്  :  തായ്‌ലാൻഡിൽ അവധി ആഘോഷിച്ചു താരകുടുംബം

പിന്നണിഗാനരംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച താരപുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. മലയാള സിനിമയിലെ പ്രമുഖ താരകുടുംബങ്ങളിൽ നിന്നാണ് പ്രാർത്ഥന മലയാള സിനിമയിലേക്ക് കടന്നുവന്നത്. നടി പൂർണിമയുടെയും നടൻ ഇന്ദ്രജിത്തിന്റെയും മൂത്തമകളാണ് പ്രാർത്ഥന. അനിയത്തി നക്ഷത്രയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

ഇരുവരും സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്.പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച പ്രാർത്ഥനയ്ക്ക് ഒരുപിടി നല്ല ഗാനങ്ങൾ ആയിരുന്നു മലയാളത്തിൽ നിന്നും ലഭിച്ചത്. പിന്നീട് ഗാനരംഗത്ത് കൂടുതൽ തിളങ്ങാനായി  ഉപരിപഠനത്തിനായി താരം വിദേശത്തേക്ക് പോകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുടുംബമൊത്ത് തായ്‌ലാൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. ബീച്ച് വെയർ അണിഞ്ഞ് നിൽക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പതിപ്പിച്ചിരിക്കുന്നത് അച്ഛൻ ഇന്ദ്രജിത്താണ്.എല്ലാവരും റിസോർട്ടിൽ ഭക്ഷണം കഴിക്കുന്നതും അവധി ആഘോഷിക്കുന്നതും നൈറ്റ് പാർട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. പ്രാർത്ഥനയുടെ ചിത്രത്തിന് താഴെ സാനിയ അയ്യപ്പനും കമന്റുകളുമായി എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരപുത്രി ചിത്രങ്ങളും വീഡിയോകളും ഒക്കെ പ്രേക്ഷകർക്ക് പങ്കുവയ്ക്കാറുണ്ട്. പിന്നണി ഗാനത്തോടൊപ്പം നല്ലൊരു നർത്തകി കൂടിയാണ് പ്രാർത്ഥന. മോഡലിംഗ് രംഗത്തും താരം തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.

Written by amrutha

ചുവന്ന സൽവാറിൽ അഴകിന്റെ കാവ്യം രചിച്ച് കാവ്യ മാധവൻ:  ഏറ്റവും പുതിയ ചിത്രങ്ങളിതാ

ഇതാര് മലയാളികളുടെ കൃതി സനോനോ !!! നടിമാർ പോലും അമ്പരന്ന സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്