മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. മികച്ച ഒരു അഭിനേതാവ് എന്നതില്‍ ഉപരി മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ് ആദ്ദേഹം. പല സാമൂഹ്യ സേവനങ്ങളും നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് സഹായ ഹസ്തം നീട്ടി സുരേഷ് ഗോപി എത്തിയിട്ടുണ്ട്. താനവും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പണമില്ലാതെ വന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയ നിമിഷങ്ങളുണ്ട് ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ, ”എന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ എനിക്കാവില്ല. ഞാന്‍ കണ്ടെത്തും. അത് സോഷ്യല്‍ മീഡിയയിലൂടെയോ ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെയായിരിക്കും. എന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഞാന്‍ വിളിച്ച് പറയും. അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ അത് ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള ധനസമ്പാദ്യം എനിക്കില്ല,”.
കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ സമയത്ത് സിനിമ ചെയ്ത താരങ്ങള്‍ നടത്തുന്ന പ്രവര്‍ത്തികളെ വച്ച് തന്റെ പ്രവര്‍ത്തികളെ താരതമ്യം ചെയ്യരുത്. താന്‍ ഉളളതില്‍ നിന്നുല്ല മറിച്ച് ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്തിരുന്നത്. സിനിമയില്‍ നിന്നും കുറച്ച് നാള്‍ വിട്ടു നിന്നിരുന്നു. ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു.
”എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു, എന്നാല്‍ ഇത് തന്റെ മനസില്‍ വലിയ മാറ്റം കൊണ്ടു വന്നു. ഇതോടെയാണ് നീട്ടിവച്ചിരുന്ന സിനിമയായ കാവല്‍ തുടങ്ങാനുള്ള സമ്മതം നല്‍കുന്നത്. ഇനിയും സിനിമ ചെയ്യണമെന്ന് തീരുമാനിച്ചതിന്റേയും കാരണം ഇതാണ്.