അൽഫോൻസാമ്മ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മിയ. ഇതിനോടകം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.’ അടുത്താണ് താരത്തിന് ഒരു കുഞ്ഞു ജനിച്ചത്. കോവിഡ്ക്കാലത്തായിരുന്നു വിവാഹം കഴിച്ചത്. ബിസിനസ്സുകാരനായ അശ്വിൻ ആണ് ഭർത്താവ്.
വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ശ്രദ്ധേയമായിരുന്നു പക്ഷേ ഗർഭിണിയായ വിവരമൊന്നും പ്രേക്ഷകരെ അറിയിച്ചിരുന്നില്ല. അതിനുള്ള കാരണം എന്താണെന്ന് സഹോദരിയുടെ യൂട്യൂബ് ചാനലിൽ കൂടെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കുന്നതിലും നേരത്തെ ആയിരുന്നു പ്രസവം നടന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെയാണ് ഈ വിവരം പുറത്തു പറയാതിരുന്നത്. ഇപ്പോൾ അതിനുള്ള സമയമായി താരത്തിന്റ അച്ഛനും ഏറെ സുഖമില്ലായിരുന്നു, ഈ അടുത്താണ് അച്ഛൻ മരണപ്പെട്ടത്. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയുള്ളതിനാൽ തന്നെ മിയ ഗർഭിണിയാണെന്ന വിവരം തങ്ങൾക്ക് ആരാധകരെ അറിയിക്കാൻ തോന്നിയിരുന്നില്ല.ക്കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രം ഈ വിവരം പുറത്തു വിട്ടാൽ മതിയായിരുന്നു എല്ലാവരും തീരുമാനിച്ചത് ,അതുകൊണ്ട് തന്നെയാണ് കുഞ്ഞ് ജനിച്ചതിനുശേഷം സന്തോഷവാർത്തയുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയത്.
മകൻ ലൂക്കയ്ക്ക് ഒപ്പമുള്ള സന്തോഷ നിമിഷങ്ങൾ മിയാ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മാമോദിസ ചടങ്ങുകൾ ഉൾപ്പെടെ മിയ പ്രേക്ഷകരുമായി പിന്നീട് പങ്കുവെച്ചിരുന്നു. ഈയടുത്ത് ഒരു സ്വകാര്യ ചാനലിൽ താരം അതിഥിയായി വന്നിരുന്നു