മൂന്ന് വര്‍ഷം മുന്‍പ് തന്റെ ഡയറിയില്‍ കുറിച്ചുവച്ച കുഞ്ഞൊരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് നടി അഹാന കൃഷ്‌ണ. തന്റെ ചുറ്റുമുളള കാര്യങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ പതിവായി അറിയിക്കാറുളള നടി ഇത്തവണ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത് 2018ല്‍ താന്‍ കുറിച്ചുവച്ച ഡയറി കുറിപ്പും അത് തനിക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നറിയിക്കുന്ന വീഡിയോയുമാണ്.
മറ്റൊന്നുമല്ല അമ്മ സിന്ധു കൃഷ്‌ണയ്‌ക്കും സുഹൃത്തുക്കളായ ആന്റിമാര്‍ക്കും ഒപ്പം ഒരു ട്രിപ്പ് പോകണമെന്നതായിരുന്നു അത്. ഇത്തവണത്തെ പിറന്നാള്‍ ആഘോഷം അമ്മയ്‌ക്കും ആന്റിമാരായ ഹസീന, ഗസീന സുലു എന്നിവര്‍ക്കൊപ്പം നടത്തി അഹാന തന്റെ ആഗ്രഹം സാധിച്ചു. ഒക്‌ടോബര്‍ 13നായിരുന്നു നടിയുടെ പിറന്നാള്‍. താന്‍ വിചാരിച്ച കാര്യങ്ങള്‍ അങ്ങനെ യാഥാര്‍ത്ഥ്യമാകുന്നതായും നടി പോസ്‌റ്റില്‍ പറയുന്നു.2014ല്‍ ഞാന്‍ സ്‌റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി ചലച്ചിത്രലോകത്ത് അരങ്ങേറ്രം കുറിച്ച അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, അടി തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചു. ‘തോന്നല്’ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് നടി ഇപ്പോള്‍.
View this post on Instagram