അവതാരികയായി കടന്നുവന്ന് പിന്നീട് നായികയായി തിളങ്ങിയ താരമാണ് മീര നന്ദൻ. ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിരുന്നു. ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ഇപ്പോൾ ദുബായിലാണ് താമസം.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. എപ്പോഴാണ് വിവാഹം എന്ന ചോദ്യത്തിന് ഉത്തരം ഇനിയും സമയമുണ്ട് എന്നും 30 വയസ്സ് കഴിഞ്ഞു എന്നും അതുകൊണ്ടുതന്നെ നല്ലൊരാളെ മാത്രമേ തിരഞ്ഞെടുക്കു എന്നും റിസ്ക് ഇനി എടുക്കില്ലെന്ന് വളരെ ആലോചിച്ചു മാത്രമേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കു എന്നും നടി വ്യക്തമാക്കി.
വീട്ടുകാരും നാട്ടുകാരുമൊക്കെ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നിരന്തരമായി ചോദ്യങ്ങൾ നൽകാറുണ്ട് .പക്ഷേ അതൊക്കെ നേരിടുന്നത് കുടുംബമാണ് .താൻ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അങ്ങനെയുള്ള ചോദ്യങ്ങളൊക്കെ നേരിടേണ്ടിവരുന്ന മാതാപിതാക്കൾക്ക് ആണെന്ന് മീരനന്ദൻ വ്യക്തമാക്കി. മലയാള സിനിമയിൽ മീരാനന്ദന് ഏറ്റവും അടുപ്പം ആൻ അഗസ്റ്റിൻഓടും ശ്രിന്ദയോടും ആണ്. മലയാളത്തിൽ ഇപ്പോൾ താരം അധികം സജീവമല്ല. അതുകൊണ്ട് തന്നെ താരം സ്റ്റേജ് ഷോകളിൽ ഒന്നും പങ്കെടുക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ ആണ് വിശേഷങ്ങൾ പ്രേക്ഷകരും ആയി പങ്കു വെക്കാൻ ഉള്ളത്.