in

വീട് നഷ്ടപ്പെട്ടു, വാടക വീട്ടില്‍ കഴിഞ്ഞു, ഒടുവില്‍ ജപ്തി ചെയ്ത വീട് തിരികെ വാങ്ങി, തുറന്നു പറഞ്ഞ് ശ്രീനിവാസന്‍

മലയാളികളുടെ പ്രിയ നടനും, സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മ്മാതവുമൊക്കെയായണ് ശ്രീനിവാസന്‍. ഇപ്പോള്‍ തങ്ങളുടെ വീട് നഷ്ടപ്പെട്ട അവസ്ഥയും പിന്നീട് അത് തിരികെ പിടിച്ചതിനെ കുറിച്ചും പറയുകയാണ് അദ്ദേഹം. സ്വന്തം അനുഭവങ്ങള്‍ തന്റെ സിനിമയില്‍ കൊണ്ടുവരാറുണ്ട്, അത്തരം ഒരു ചിത്രമാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് പറയുകയാണ് അദ്ദേഹം. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കേസിനോട് താല്‍പര്യമുള്ള കഥാപാത്രം അച്ഛന്റെ മറ്റൊരു സ്വഭാവത്തില്‍ നിന്നാണ് ഉണ്ടായതെന്നും ശ്രനിവാസന്‍ പറയുന്നു. നേരത്തെ നടന്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇതേ അഭിമുഖത്തില്‍ വീട് നഷ്ടപ്പെട്ടതും തിരികെ പിടിച്ചതുമൊക്കെ ശ്രീനിവാസന്‍ പറയുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെ പ്രയോഗികമായി നേരിടുന്നതിനെ കുറിച്ച് പറയവെയാണ് വീട് വിട്ട് ഇറങ്ങേണ്ട വന്നതിനെ കുറിച്ചും പിന്നീട് അത് തിരികെ വാങ്ങിയതിനെ കുറിച്ചും നടന്‍ പറഞ്ഞത്. അന്ന് അവിടെ നിന്ന് ഇറങ്ങുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കൂത്തുപറമ്പിന് അടുത്തുളള ഒരു സ്ഥലത്ത് ഒരു വാടക വീട് സംഘടിപ്പിച്ചു. മാസം 250 രൂപയായിരുന്നു വാടക. ആ വീട്ടില്‍ വെച്ചായിരുന്നു തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത്. തന്റേയും ജേഷ്ഠന്റേയും വിവാഹവും സഹോദരിയുടെ പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടുതും കല്യാണ കഴിയുന്നതുമെല്ലാം ആ വീട്ടില്‍ വെച്ചായിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു.

പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് മറ്റൊരു സ്ഥലത്ത് തറ വാങ്ങി വീട് ഉണ്ടാക്കുന്നത്. ഈ വീട് ജപ്തി ചെയ്തപ്പോള്‍ ഓപ്ഷണല്‍ ഒരാള്‍ ഇത് വാങ്ങിയിരുന്നു. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം തന്നോട് അച്ഛന്‍ പറഞ്ഞ ഒരു കാര്യം പറഞ്ഞു. ”തന്റെ മക്കളില്‍ ഒരാള്‍ ഈ വീട് വാങ്ങിക്കാന്‍ വരുമെന്നും മറ്റാര്‍ക്കും കൊടുക്കരുതെന്നുമായിരുന്നു. അതുകൊണ്ട് തനിക്ക് ഈ വീടിന് പൈസ ഒന്നും അധികം വേണ്ടെന്ന് അദ്ദേഹം തന്നോട്ട്” പറഞ്ഞു. പിന്നീട് താന്‍ ഈ വീട് വാങ്ങിയെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറയുന്നു.

Written by admin

പഠനത്തോടുള്ള ഇഷ്ടമാണ് സിനിമയിൽ നിന്നും മാറിനിൽക്കൻ കാരണം…. വെളിപ്പെടുത്തി നടി സുജ കാർത്തിക… !!!

പിങ്ക് നിറത്തിൽ അതീവ സെക്സിയായി റിമ കല്ലിങ്കൽ… ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് തരാം…. !!!