മികച്ച രീതിയിൽ ഒരു സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ ആരോഗ്യസ്ഥിതി വളരെ മോശമായ സമയത്തും വോട്ട് രേഖപ്പെടുത്തുവാൻ വേണ്ടി അദ്ദേഹം എത്തിയതും മാധ്യമങ്ങളെ കണ്ട് സംസാരിച്ചതും ഒക്കെ വളരെയധികം ശ്രദ്ധ നേടിയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത് എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നാണ് ശ്രീനിവാസൻ പറയുന്നത് ഈ ജനവിധി ജനങ്ങൾക്ക് തന്നെ എതിരായ ജനവിധിയാണെന്നും താരമാഭിപ്രായപ്പെട്ടു. ആര് ജയിച്ചാലും അവർ ജനത്തിനെതിരാണ് ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നുവെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടി കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ
തൃപ്പൂണിത്തറയിലാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് ശ്രീനിവാസൻ പ്രതികരിച്ചിരുന്നത് ഇത് നമുക്ക് തന്നെ എതിരായിട്ടുള്ള ജനവിധിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത് ആര് ജയിച്ചാലും അവർ നമുക്കെതിരെ ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ് ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട് അതുകൊണ്ടാണ് താല്പര്യമില്ലാത്തത് ജനാധിപത്യത്തിന്റെ ആദ്യമായ മോഡൽ ഉണ്ടാകുന്നത് ഗ്രീസിൽ ആണ് നമ്മളെക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് പോലും അന്നു പറഞ്ഞത് കഴിവുള്ളവരെ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു എന്നാണ്. പക്ഷേ ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ് ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നുവെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടി കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ കൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ് വിലകുറഞ്ഞ വിഷം കഴിച്ചു മരിക്കുന്നതാണ് നല്ലത്
ഏത് കാര്യവും തന്റെ നർമ്മത്തിന്റെ മേമ്പൊടിയോട് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ശ്രീനിവാസൻ അതേ നർമ്മം തന്നെയാണ് അദ്ദേഹം ഇക്കാര്യത്തിലും ഉപയോഗിച്ചത് പക്ഷേ ഒരു വ്യത്യാസമുണ്ട് അദ്ദേഹം പറഞ്ഞത് കാര്യമാണ് നമ്മളിപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന അവസ്ഥയെ കുറിച്ചാണ് ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ പലരും നേരിടുന്ന വളരെ ബുദ്ധിമുട്ടേറിയ പല കാര്യങ്ങളെക്കുറിച്ചും ഹാസ്യാത്മകമായ രീതിയിൽ സംസാരിക്കുകയാണ് ശ്രീനിവാസൻ ചെയ്തത് എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം ഈ ഒരു കാര്യത്തെ സമീപിച്ചിട്ടുള്ളത്