വിവാഹമോചന വാർത്ത പുറത്തു വന്നപ്പോൾ സോഷ്യൽ മീഡിയയിൽ പലയിടത്തും ഉയർന്നു കേട്ട ആരോപണമാണ് മേഘ്ന വിൻസെന്റിന്റെ അച്ഛൻ മകളുടെ വിവാഹത്തിൽ പോലും പങ്കെടുക്കാൻ എത്തിയില്ലെന്നും അദ്ദേഹം എവിടെയാണെന്നുമുള്ള ചോദ്യം. ഇപ്പോൾ തന്റെ അമ്മക്കൊപ്പം സ്വന്തം യൂട്യൂബ് ചാനലിൽ മേഘ്ന ആ ചോദ്യങ്ങൾക്കെല്ലാം വിശദീകരിച്ച് മറുപടി നൽകുന്നു
“അപ്പച്ചനും അമ്മയും സെപ്പറേറ്റഡ് ആണ്. അപ്പാപ്പയുടെ പേര് വിൻസെന്റ് എന്നാണ്. ചെല്ലാനത്താണ് താമസം. അവിടെ കടൽക്ഷോഭം ഉണ്ടായെങ്കിലും അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമാണ്.” മേഘ്ന പറയുന്നു
വർഷങ്ങൾക്ക് മുൻപേ പിരിഞ്ഞതാണ്. അദ്ദേഹം അവിടെ സന്തോഷമായിട്ടിരിക്കുന്നു. ഞാനും സന്തോഷമായിട്ടിരിക്കുന്നു. അദ്ദേഹം സന്തോഷത്തോടും ആരോഗ്യത്തോടും ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും മേഘ്‌നയുടെ അമ്മ. വിവാഹമോചനം നേരിടാനുള്ള ധൈര്യത്തെ പറ്റി പലരും ചോദിച്ചതിനുള്ള മറുപടിയും മേഘ്ന നൽകുന്നു
“പണ്ട് വിവാദമായ അരുവിക്കര പ്രസംഗം കേട്ടവർക്കറിയാം താൻ അന്നൊക്കെ എന്ത് മണ്ടിയായിരുന്നു എന്ന്.” മേഘ്ന പറഞ്ഞു തുടങ്ങുന്നു. മകൾക്ക് എവിടെ, എന്ത് പറയണം എന്നറിയില്ലായിരുന്നു എന്ന് മേഘ്‌നയുടെ അമ്മയും സാക്ഷ്യപ്പെടുത്തുന്നു .ചന്ദനമഴയിലെ പാവം മരുമകളായ അമൃതയുടെ ചില സ്വഭാവം മേഘ്‌നയിലുമുണ്ട്. “ആരെയും വിശ്വസിക്കുന്ന പ്രകൃതമായിരുന്നു. നമ്മൾ പറ്റിക്കപ്പെടാൻ നിന്നുകൊടുത്താൽ ആരും പറ്റിച്ചിട്ട് അങ്ങ് പോകും. നമുക്ക് രണ്ട് സാധ്യതകളുണ്ട്; ഒന്നുകിൽ അങ്ങനെ തന്നെ പോകാം, അല്ലെങ്കിൽ എഴുന്നേറ്റ് നിൽക്കാം, മുന്നേറിക്കാണിക്കാം,” മേഘ്ന പറയുന്നു
വിവാഹം കഴിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ മുൻ ഭർത്താവ് ഡോണിൽ നിന്നും അകന്നു കഴിയുകയും അതിനു ശേഷം മേഘ്ന വിവാഹമോചനം നേടുകയുമായിരുന്നു എന്നായിരുന്നു റിപ്പോർട്ട്