മലയാളികളുടെ പ്രിയ താരമാണ് ശ്വേതാ മേനോൻ. ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമർശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം താരം കൃത്യമായ നിലപാട് അറിയിക്കാറുണ്ട്. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സൻ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവർക്കും അഞ്ചു വയസ്സുകാരിയായ ഒരു മകളും ഉണ്ട്. മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ശ്വേത.
” വികാരവിക്ഷോഭങ്ങൾ അടക്കാൻ പഠിച്ചത് മകളുടെ വരവോടെയായിരുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നിൽ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവർ എന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളിൽ നിന്നും പരിഹാരം ലഭിക്കുമെന്ന് അവർക്ക് വിശ്വാസം ഉണ്ടാവണം. കരുതലും സ്നേഹവും മാത്രമേ എനിക്ക് മോൾക്കായി നൽകാൻ കഴിയൂ.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേത മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാത്തയാളാണ് ഞാൻ. സിനിമയിൽ അല്ലാത്തപ്പോൾ നടിയാണെന്ന തരത്തിൽ ജീവിക്കാറില്ല. വീട്ടമ്മയാവാൻ പ്രത്യേകിച്ച് മേക്കോവറുകളൊന്നും ആവശ്യമില്ല. സിനിമ മാറ്റിനിർത്തിയാൽ അങ്ങനെയാണ്. ഒറ്റക്കുട്ടിയായ എനിക്ക് ഭർത്താവ് മാത്രമല്ല അദ്ദേഹം. സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. കരിയറിനെക്കുറിച്ച് എന്നേക്കാൾ കൂടുതൽ ആശങ്ക അദ്ദേഹത്തിനാണ്.” – ശ്വേത പറയുന്നു. മകൾക്കൊരു കൂട്ടുവേണ്ടേയെന്ന ചോദ്യത്തിന് അടുത്ത കളിമണ്ണ് വരട്ടെയെന്നാണ് താരം പറഞ്ഞത്