in

ഞാന്‍ കുറേനാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നിട്ടും അവള്‍ വീണില്ല, അതിനു ശേഷമാണ് നീനയെ ലൈനിട്ടത്, ട്വിസ്റ്റ്

പ്രേമത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം..ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുറെ നാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നെങ്കിലും അവള്‍ എന്റെ പ്രണയത്തില്‍ വീണില്ല. ആ സമയത്താണ് നീനയെ ആദ്യമായി കാണുന്നത്. ജൂനിയറായിരുന്നു.. കൂട്ടുകാര് എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാന്‍. ഞാന്‍ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു.

ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ ഗൗനിക്കാതെ നടന്ന കുട്ടിയ്ക്കും എന്നോട് ഇഷ്ടം. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഞാന്‍ മറ്റൊരു സ്‌കൂളിലേക്ക് പോയി. അവിടെയും അല്ലറ ചില്ലറ പ്രണയങ്ങളുണ്ടായിരുന്നു.

പ്ലസ്ടു കഴിഞ്ഞ ശേഷവും നീനയുടെ വിളി തുടര്‍ന്നു. ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍ എന്തോ കാര്യത്തിന് ഞങ്ങള്‍ ഉടക്കി. ഇനി മേലാല്‍ എന്നെ വിളിക്കരുതെന്ന് അവള്‍ പറഞ്ഞു. ആലുവയില്‍ വേറെ പെണ്‍കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് മാത്രമേ നിന്നെ ഞാന്‍ വിളിക്കൂയെന്ന് ഞാനും പറഞ്ഞു.

ഒരു ദിവസം അച്ഛന്‍ എനിക്ക് ജോലി ശരിയാക്കി തന്നു ദുബായില്‍ എനിക്കങ്ങോട്ട് പോകാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു.എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ഒരു ദിവസം നീനയെ വിളിക്കാന്‍ തീരുമാനിച്ചു. ഈ സമത്ത് അവളുണ്ടെങ്കില്‍ ആശ്വാസമാകുമെന്ന് തോന്നി. അപ്പോല്‍ തന്നെ എന്റെ മൊബൈലിലേക്ക് നീനയുടെ കോള്‍ വന്നു.ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ ഇരിക്കുവായിരുന്നുവെന്ന് പറഞ്ഞു. ആലുവയിലെ എല്ലാ പെണ്‍കുട്ടികളും പോയോ എന്നായിരുന്നു അവളുടെ ചോദ്യം. അന്ന് മുതല്‍ നീന എന്റെ കൂടെയുണ്ട് കൃഷ്ണശങ്കര്‍ പറയുന്നു.

Written by admin

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി, ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ

മകൾക്കൊരു കൂട്ടുവേണ്ടേയെന്ന് ആരാധകർ; അടുത്ത കളിമണ്ണ് വരട്ടെയെന്ന് ശ്വേതാ മേനോൻ