in

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി, ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയിൽ

പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂർ സ്വദേശിനിയായ യുവതിയും കാമുകനും പിടിയിൽ. തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സ്വദേശികളായ കണ്ടിരിത്തി വീട്ടിൽ മല്ലിക (37), കാമുകൻ പൂങ്ങാട്ട് വീട്ടിൽ വിജീഷ് (34) എന്നവരെ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ഈ മാസം 15ാം തിയതി മുതലാണ് മല്ലികയെ കാണാതായത്. തുടർന്ന് കുന്നംകുളം പൊലീസിൽ ഭർത്താവ് സുമേഷ് പരാതി നൽകി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത് തിരുവനന്തപുരം കിളിമാനൂരിൽ ഹണിമൂൺ ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പൊക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കും പ്രേരണാകുറ്റത്തിന് കാമുകനും എതിരെ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.

കുന്നംകുളം എസ് എച്ച് ഒ . കെ ജി സുരേഷിന്റെ നേതൃത്വത്തില് എസ് ഐ മാരായ ബാബു, ജോയ്, സന്തോഷ്, സി പി ഒ മാരായ വൈശാഖ്, സന്ദീപ്, എസ് സി പി ഒ ഓമന, സുമം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Written by admin

DDA invites applications for 2020

ഞാന്‍ കുറേനാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നിട്ടും അവള്‍ വീണില്ല, അതിനു ശേഷമാണ് നീനയെ ലൈനിട്ടത്, ട്വിസ്റ്റ്