in

ശ്യോ മെലിയണ്ടാരുന്ന്!!! പേളിയോട് മേക്കോവറിന്റെ രഹസ്യം തിരക്കി ആരാധകർ

അവതാരികയായും യൂട്യൂബ് റായും മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈ അടുത്തിടെ ആയിരുന്നു താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രം ആരാധകരെ അമ്പരപ്പിച്ചു. അതിനു കാരണം തടി കുറച്ചു വലിയ മേക്കോവറിൽ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ എത്തിയത്. താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയത്. കമന്റിൽ ഏറ്റവും അധികം ആളുകൾ ചോദിച്ചത് താരത്തിന്റെ തടി കുറഞ്ഞതിന്റെ രഹസ്യം എന്താണെന്നാണ്. കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരം അതിനു മറുപടി നൽകിയത്.

രണ്ടാമത്തെ കുഞ്ഞു ജനിച്ചതോടു കൂടി താരം ശരീരത്തിൽ അതീവ ശ്രദ്ധ കൊടുത്തിട്ടുണ്ട്. ജിമ്മിൽ പോകാറുണ്ട് എന്നും വർക്കൗട്ട് ചെയ്യുന്നുണ്ടെന്ന് ഭക്ഷണത്തിൽ നല്ല ശ്രദ്ധ കൊടുക്കാറുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കുടുംബവുമൊത്തു നിരവധി വിദേശയാത്രകൾ താരം നടത്താറുണ്ട്.യാത്രകളിൽ എല്ലായിപ്പോഴും താരം ശരീരം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ ഫിറ്റ്നസ് ട്രെയിനറുടെ സഹായത്തോടുകൂടിയാണ് വ്യായാമങ്ങൾ ചെയ്യുന്നതും ഭക്ഷണ ക്രമീകരണങ്ങൾ നടത്തുന്നതും.മാത്രമല്ല ഭർത്താവ് ശ്രീനിഷ് ഒപ്പമുണ്ട്. ഈ അടുത്തകാലത്ത് ശ്രീനി പങ്കുവെച്ച ചിത്രങ്ങളും തടി കുറഞ്ഞ് സ്ലിം ആയിട്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

യൂട്യൂബിലൂടെ താരങ്ങൾ തങ്ങളുടെ കുടുംബവിശേഷം ഒക്കെ പ്രേക്ഷകരമായി പങ്കുവെക്കാറുണ്ട്. രണ്ടു പെൺമക്കൾക്കൊപ്പം താരം സന്തോഷമായി ജീവിക്കുകയാണ്.ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.

Written by amrutha

3 മാസമായി എന്നെ പറ്റിക്കുകയായിരുന്നു, ഒടുവിൽ  പൊലീസ് സ്റ്റേഷനില്‍ പോയി ; ശ്രീവിദ്യ

മകനുകൊടുക്കുന്നപോലെ സ്നേഹവും വാൽസല്യവും തന്നു; ടി പി മാധവനെ കുറിച്ച് മോഹൻലാൽ