in

3 മാസമായി എന്നെ പറ്റിക്കുകയായിരുന്നു, ഒടുവിൽ  പൊലീസ് സ്റ്റേഷനില്‍ പോയി ; ശ്രീവിദ്യ

ഈയടുത്ത കാലത്തായി സമൂഹമാധ്യമം ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു നടി ശ്രീവിദ്യയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും. ഇരുവരുടെയും ഹണിമൂൺ വിശേഷങ്ങളും വിവാഹത്തിന് ശേഷമുള്ള ഓരോ സന്തോഷം നിമിഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.  ഒരു അഭിമുഖ്യത്തിൽ ശ്രീവിദ്യ തനിക്ക് സിനിമയിൽ നിന്നും വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.

തമിഴിലെ ഒരു പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ കഥ പറയാന്‍ വിളിച്ചിരുന്നു. ഈമെയിൽ സന്ദേശത്തിലൂടെ ആയിരുന്നു സ്ക്രിപ്റ്റ് പറഞ്ഞത്. ശേഷം അത് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്യുമായിരുന്നു. അടുത്തമാസം കാണാം എന്നൊക്കെ പ്ലാൻ ഇട്ടിരുന്നു. താൻ നാട്ടിലുള്ളപ്പോൾ അയാൾ അയാളും നാട്ടിൽ ഉണ്ടാകാറില്ല. അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾക്ക് കാണാൻ സാധിച്ചിരുന്നില്ല.അദ്ദേഹം സ്ഥിരമായി താമസിക്കുന്നത് ചെന്നൈയിലാണ് എന്നായിരുന്നു ഫോണിലൂടെ പറഞ്ഞിരുന്നത്.

അങ്ങനെ ഒരു ദിവസം ഞാന്‍ ആശുപത്രിയില്‍ ഉള്ളപ്പോൾ  അദ്ദേഹത്തിന്റെ കോൾ വന്നു. സംസാരിക്കുന്നവരുടെ ഇടയ്ക്ക് അദ്ദേഹം  പ്രണയാ അഭ്യർത്ഥന  നടത്തിയിരുന്നു. പക്ഷേ അതിൻറെ  ഇടയ്ക്ക് കാസർഗോഡ് കാർ മാത്രം ഉപയോഗിക്കുന്ന ഒരു ഭാഷയും സംസാരിച്ചു. അപ്പോഴാണ് തനിക്ക് മനസ്സിലായത് അയാൾ പറ്റിക്കുകയാണ് എന്ന്. മൂന്നുമാസത്തോളമായി അദ്ദേഹം ഈ സ്ക്രിപ്റ്റ് കാര്യം പറഞ്ഞ് തന്നെ പറ്റിക്കുകയായിരുന്നു.ഒടുവിൽ പോലീസിൽ പരാതിപ്പെട്ടിരുന്നു എന്നും ശ്രീവിദ്യ പറഞ്ഞു

Written by amrutha

ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് തോന്നി,  ദേഷ്യം വെക്കേണ്ട കാര്യമില്ലല്ലോ ; പ്രതികരണവുമായി വൈഷ്ണവ്

ശ്യോ മെലിയണ്ടാരുന്ന്!!! പേളിയോട് മേക്കോവറിന്റെ രഹസ്യം തിരക്കി ആരാധകർ