in

മകനുകൊടുക്കുന്നപോലെ സ്നേഹവും വാൽസല്യവും തന്നു; ടി പി മാധവനെ കുറിച്ച് മോഹൻലാൽ

മലയാളം ചലച്ചിത്ര ലോകത്തെ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധേയനായ നടൻ ടി പി മാധവൻ നിര്യാതനായി. പല കാലഘട്ടങ്ങളിലായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിൻറെ അനുശോചനം അറിയിച്ചുകൊണ്ട് മലയാള സിനിമയിലെ നിരവധി പേരാണ് രംഗത്തെത്തിയത്.മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലും അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി,  നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി

T. P. Madhavan

പോസ്റ്റ് : മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ  സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി,  നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു  അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.  ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന,  ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട.

Written by amrutha

ശ്യോ മെലിയണ്ടാരുന്ന്!!! പേളിയോട് മേക്കോവറിന്റെ രഹസ്യം തിരക്കി ആരാധകർ

രശ്മികയെയും സമാന്തയേയും  കടത്തിവെട്ടി നയൻതാര ;  പ്രതിഫലം വാങ്ങുന്നത് കോടികൾ