in

വരലക്ഷ്മിയുടെ വിവാഹത്തില്‍ നീല സാരിയിൽ തിളങ്ങി ലിസി, ഈ പ്രായത്തിലും ഇത്രയും സൗന്ദര്യമോ എന്ന് സോഷ്യൽ മീഡിയ

നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. ഗാലറിസ്റ്റും പവര്‍ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്‌ദേവ് ആണ് വരന്‍. തമിഴ് സിനിമാ ലോകത്തു നിന്നുളള നിരവധി താരങ്ങള്‍ വരലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുത്തു. ലിസി, രജനികാന്ത്, തൃഷ, ഖുശ്ബു, ബാലകൃഷ്ണ, ശോഭന തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു.

ജൂലൈ മൂന്നിനായിരുന്ന വിവാഹം. ഇതിനുശേഷം നടന്ന സ്വീകരണ ചടങ്ങിലും നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. പത്ത് വർഷത്തിലേറെയായി നിക്കോളായിയും വരലക്ഷ്മിയും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. തന്റെ കരിയറിനെ നന്നായി സപ്പോർട്ട് ചെയ്യുന്നയാളാണ് നിക്കോളായ് എന്ന് മുൻപ് ഒരഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞിരുന്നു. 14 വർഷം മുൻപാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും അപ്പോൾ തന്നെ എന്തോ ഒരിഷ്ടം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

വർഷങ്ങളോളം സുഹൃത്തുക്കളായതിന് ശേഷം അടുത്തിടെയാണ് പ്രണയത്തിലാകുന്നതെന്നും വരലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. വിഘ്നേഷ് ശിവന്റെ സംവിധാന അരങ്ങേറ്റമായ പോടാ പോടി എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്മിയുടെ സിനിമ അരങ്ങേറ്റം.

പിന്നീട് തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ താരം നായികയായും വില്ലത്തിയായുമൊക്കെയെത്തി. ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Written by admin

ഫഹദ് ഫാസിലിന് ചാരിറ്റി സ്വഭാവമില്ല, കിട്ടുന്ന ശമ്പളം ഒറ്റയ്‌ക്ക് തിന്നണമെന്ന മാനസികാവസ്ഥ, ഫഹദിനെതിരെ അനൂപ് ചന്ദ്രൻ

പൊടിപൊടിച്ച് അംബാനി കല്യാണം, ബോളിവുഡ് താരങ്ങൾ എല്ലാം ധരിച്ചത് വിത്യസ്ത കളറിലുള്ള ലഹങ്ക, ചിത്രങ്ങൾ