മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്തുകൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായ നടിയാണ് ലിസി. ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദർശന്റെ സിനിമയിൽ കൂടിയാണ് ലിസി അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരം തന്റെ കഴിവ് തെളിയിച്ചിരുന്നു പിന്നീട് ഒരുപാട് സിനിമയിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി.
പ്രിയദർശശന്റെ സിനിമയിൽ കൂടിയാണ് ലിസി ബിഗ് സ്ക്രീനിൽ എത്തുന്നത് അതുകൊണ്ട് തന്നെ താരവും പ്രിയദർശനും തമ്മിൽ വേഗം തന്നെ അടുത്തിരുന്നു. തുടർന്ന് പ്രിയദർശന്റെ ഒട്ടുമിക്ക എല്ലാ സിനിമയിലും നായികയായി എത്തിയത് ലിസ്സി ആയിരുന്നു. ഏതാണ്ട് പ്രിയദർശന്റെ 22 സിനിമയിൽ നായികയായി എത്തിയത് ലിസി ആയിരന്നു. അങ്ങനെ ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. പ്രണയത്തിന് ശേഷം 1990ൽ രണ്ടുപേരും വിവാഹിതരാവുകയിരുന്നു. അദ്യം തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത് പ്രിയദർശനായിരുന്നു.
വിവാഹത്തിന് ശേഷം ലിസി എന്ന പേര് മാറ്റി ലക്ഷ്മി പ്രിയദർശൻ എന്ന പേരും താരം സ്വന്തമാക്കിയിരുന്നു ആദ്യ കാലത്ത് നല്ല രീതിയിൽ ആയിരന്നു രണ്ടുപേരും ജീവിച്ചത് അതിന് ശേഷം എന്തെല്ലാം കാരണം കോണ്ട് ഇരുവരും വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു.വിവാഹം വേർപിരിഞ്ഞപ്പോൾ ലിസ്സി പറഞ്ഞത് ഇങ്ങനെയായിരുന്നു. പുറത്തുള്ളവരുടെ കാഴ്ചപ്പാടിൽ നല്ലതാണ് എങ്കിൽ ഉള്ളിൽ നടക്കുന്ന സംഭവങ്ങൾ തീർത്തും മറ്റൊരു കാര്യം ആണ് എന്നാണ്.
കുടുബ ജീവിതത്തിൽ അദ്ദേഹത്തിന് ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. കൂടാതെ ഭാര്യ എന്ന ഒരു പരിഗണനയും തനിക്ക് കിട്ടിയില്ല എന്നാണ് താരം പറഞ്ഞത്. എന്നാൽ പ്രിയദർശൻ ഇന്നും പറയുന്നത് ഇങ്ങനെ. പ്രണയം ഒരിക്കലും അവസാനിച്ചിട്ടില്ല അതുകൊണ്ട് തന്നെ വേർപിരിഞ്ഞിട്ടും ഇന്നും ലിസിക്കായി കാത്തിരിക്കുകയാണ്. എപ്പോഴും അവളെ സ്നേഹിക്കുന്നുണ്ട് അവളുടെ മടങ്ങി വരവിനായി ആത്മാർത്ഥമായി കാത്തിരിക്കുകയാണ്. എന്നാൽ അവൾ പഴയ ബന്ധത്തിൽ വീണ്ടും വരാൻ താല്പര്യം ഇല്ലാത്ത മട്ടിലാണ് എന്നും പ്രിയൻ വെളിപ്പെടുത്തി.