അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കുന്ന ബോളിവുഡ‍് താരങ്ങൾക്ക് പ്രത്യേക ഡ്രെസ്കോഡ്. ഒരേ മാതൃകയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വരൻ അനന്തിനൊപ്പമുള്ള അംബാനി കുടുംബത്തിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂട പുറത്തുവന്നിട്ടുണ്ട്. ഗോൾഡൻ നിറത്തിലുള്ള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായി അനന്യ പാണ്ഡെ വിവാഹത്തിനെത്തി. പച്ച നിറത്തിലുള്ള വസ്ത്രത്തിൽ ഗോൾഡൻ കല്ലുകൾ പതിപ്പിച്ച ലഹങ്കയാണ് ഖുഷി കപൂർ ധരിച്ചിരിക്കുന്നത്.
നീല ലെഹങ്ക ധരിച്ചാണ് ഷനായ കപൂർ ചടങ്ങിനെത്തിയത്. സഹോദരൻ ഇബ്രാഹിം അലി ഖാനോടൊപ്പമാണ് സാറാ അലി ഖാൻ എത്തിയത്. ചുവന്ന കുർത്തയിൽ രൺവീർ കപൂറും ഗോൾഡ് നിറത്തിലുള്ള കുർത്ത ധരിച്ച് അർജുൻ കപൂറും വേദിയിലെത്തി.
എന്റെ സുഹൃത്തിന്റെ വിവാഹമാണ് ഇതെന്ന് എഴുതിയിരിക്കുന്ന കുർത്തയാണ് അർജുൻ കപൂർ ധരിച്ചിരിക്കുന്നത്. താരങ്ങളുടെ വസ്ത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടുകയാണ്.