in

40-ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി റിമ കല്ലിങ്കൽ; കേക്കിനും ഹോട്ട് ലുക്ക്, ആശംസകളുമായി സോഷ്യൽ മീഡിയ

നാൽപതാം പിറന്നാൾ ആഘോഷമാക്കി നടി റിമ കല്ലിങ്കൽ. പെൺസുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പിറന്നാൾ ജനുവരിയിലായിരുന്നെങ്കിലും ഇപ്പോഴാണ് താരം ചിത്രങ്ങളും വിഡിയോയും പങ്കുവെക്കുന്നത്.

സുഹൃത്ത് ദിയ ജോൺ ഡിസൈൻ ചെയ്ത സ്വർണനിറത്തിലുള്ള വസ്ത്രമാണ് താരം പിറന്നാൾ ദിനത്തിൽ ധരിച്ചത്. റിമയ്ക്ക് വേണ്ടി സുഹൃത്തുക്കൾ ഒരുക്കിയ കേക്കിനുമുണ്ട് പ്രത്യേകത. നീലക്കടലിൽ സ്വിമ്മിങ് സ്യൂട്ട് ധരിച്ച് സർഫ് ചെയ്യുന്ന റിമ എന്ന തീമിലാണ് കേക്ക് ഒരുക്കിയത്. റിമയുടെ പിറന്നാൾ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു.

നടി അന്ന ബെൻ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തു. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ദേശീയ പുരസ്‌കാരം നേടിയ ‘ബിരിയാണി’ എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ‘തിയറ്റർ’ ആണ് റിമയുടെ പുതിയ ചിത്രം.

മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും പുതിയ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

Written by admin

ഞാൻ സ്ത്രീലംബടനല്ല, ഗേൾഫ്രണ്ടില്ലാത്ത കാരണം ഗ്ലാമറില്ലാത്തതിനാൽ,ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ- സന്തോഷ് വർക്കി

ആശിച്ചു മോഹിച്ച് വിവാഹം കഴിച്ചു, പക്ഷെ ജീവിതത്തിലെ വലിയ അബദ്ധമായിരുന്നു വിവാഹം, കൂടിപ്പോയാൽ രണ്ടുമാസം ഒരുമിച്ചുണ്ടായിരുന്നു, വിവാഹമോചനത്തിന് കാരണം അതാണ്- തെസ്നി ഖാൻ