in

ആശിച്ചു മോഹിച്ച് വിവാഹം കഴിച്ചു, പക്ഷെ ജീവിതത്തിലെ വലിയ അബദ്ധമായിരുന്നു വിവാഹം, കൂടിപ്പോയാൽ രണ്ടുമാസം ഒരുമിച്ചുണ്ടായിരുന്നു, വിവാഹമോചനത്തിന് കാരണം അതാണ്- തെസ്നി ഖാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തെസ്നിഖാൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ടെലിവിഷൻ മേഖലയിൽ വളരെ സജീവമാണ് താരം. ഒരുപക്ഷേ ഏഷ്യാനെറ്റ് തുടങ്ങിയ കാലം മുതൽ ഏഷ്യാനെറ്റ് കുടുംബത്തിലെ ഒരു അംഗമാണ് ഇവർ. ദിലീപ് അടക്കമുള്ള താരങ്ങൾ വളർന്നുവരുന്നത് ഏഷ്യാനെറ്റിലെ പരിപാടികളിൽ നിന്നും ആയിരുന്നു. പിന്നീട് സിനിമയിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ചു തെസ്നിഖാൻ. അധികവും ഹാസ്യപ്രധാനമായ കഥാപാത്രങ്ങൾ തന്നെ ആയിരുന്നു. അസാധ്യമായ കോമഡി ടൈമിംഗ് ആണ് താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ കഥാപാത്രങ്ങൾ കണ്ടിരിക്കാൻ പ്രത്യേക രസമാണ്.

എന്നാൽ ഇവരുടെ കഥാപാത്രങ്ങളിൽ മാത്രം ആണ് ഹാസ്യം ഉള്ളത്. ഇവരുടെ ജീവിതം ഇവരുടെ കഥാപാത്രങ്ങളെ പോലെ അത്ര ലളിതമായിരുന്നു ഇല്ല. ജീവിതത്തിൽ ഒരുപാട് അനുഭവിച്ച താരമാണ് തെസ്നിഖാൻ. കഴിഞ്ഞ ദിവസമാണ് താരം ഇതിനെക്കുറിച്ച് ആദ്യമായി തുറന്നുപറച്ചിൽ നടത്തിയത്. താരം ജീവിതത്തിൽ ഇത്രയും അനുഭവിച്ചിട്ടുണ്ട് എന്ന് ആരാധകർ മനസ്സിലാക്കുന്നത് അപ്പോൾ മാത്രമായിരുന്നു. വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ഇനി വിവാഹം കഴിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും താരം തുറന്നു സംസാരിച്ചു.

15 വർഷം മുൻപായിരുന്നു വിവാഹം കഴിച്ചത്. കേവലം രണ്ടു മാസമായിരുന്നു ദാമ്പത്യജീവിതം. അതിൽ കൂടുതൽ ഭർത്താവിനൊപ്പം ഒരുമിച്ച് താമസിക്കാൻ താരത്തിന് സാധിച്ചില്ല. രണ്ടു മാസം തികയുന്നതിനു മുൻപുതന്നെ വിവാഹമോചനം നേടുകയായിരുന്നു. ഭർത്താവിനൊപ്പം ഒരുതരത്തിലും ഒത്തുപോകാൻ സാധിക്കില്ല എന്ന് വന്നപ്പോൾ ആയിരുന്നു വിവാഹമോചനം നടത്തിയത്.

ഭർത്താവിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്നത് സംരക്ഷണമാണ്. പക്ഷേ എൻറെ കാര്യം ശ്രദ്ധിക്കാൻ അയാൾക്ക് സമയമില്ല. ഒരുതരത്തിലും സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നില്ല അത്. അയാളുടെ സുഹൃത്തുക്കൾ തന്നെ ആയിരുന്നു കലാ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എന്നെ ഉപദേശിച്ചത്. അത് ഏതായാലും നന്നായി എന്നാണ് തോന്നുന്നത്. സ്വന്തമായി ഒരു ഫ്ലാറ്റ് വേണം എന്നായിരുന്നു ആഗ്രഹം. അത് എന്തായാലും ഇപ്പോൾ നടപ്പിലായി.

Written by admin

40-ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി റിമ കല്ലിങ്കൽ; കേക്കിനും ഹോട്ട് ലുക്ക്, ആശംസകളുമായി സോഷ്യൽ മീഡിയ

ആദ്യത്തെ ഭർത്താവ് ഒരു സാഡിസ്റ്റ് ആയിരുന്നു. ബെൽറ്റ് കൊണ്ട് അടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ഒക്കെ ചെയ്യുമായിരുന്നു