in

ആഷിക് അബുവിന് ചുംബനം നൽകി പിറന്നാൾ ആശംസകൾ നേർന്ന് റിമ കല്ലിങ്കൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ഭർത്താവ്. വിവാഹ ശേഷവും സിനിമകളിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കൽ. അടുത്തിടെ വസ്ത്ര ധാരണത്തിന്റെ പേരിൽ ചില സൈബർ ആക്രമണങ്ങൾ റിമക്ക് നേരിടേണ്ടി വന്നു.

2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി വിവാഹിതയായി. ഭർത്താവ് ആഷിക് അബുവിന് പിറന്നാൾ ആശംസകൾ നേരുകയാണ് താരം.എന്റെ എല്ലാക്കാലത്തേക്കുമുള്ള പ്രണയത്തിന് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചാണ് റിമ കല്ലിങ്കൽ ആശംസകൾ അറിയിച്ചത്. റിമ കല്ലിങ്കൽ ആഷിഖ് അബുവിനും ആഷിഖ് അബു റിമയ്ക്കും ചുംബനം നൽകുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ നേർന്നത്. നിരവധി ആരാധകരാണ് ആഷിഖ് അബുവിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്.

2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Written by admin

ഭാവന ഒരു ലിപ്സ്റ്റിക് അഡിക്റ്റാണ്: സൗഹൃദം വെളിപ്പെടുത്തി ശില്പ ബാല

അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് ആ കുഞ്ഞ് ചോദിച്ചു…എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു- മല്ലിക സുകുമാരൻ