in

90 കിഡ്സിന്റെ സ്വപ്നസുന്ദരി!!! വൈറലായി മീരാജാസ്മിന്റെ ചിത്രങ്ങൾ

90s Dream Girl Meera Jasmine's Pictures Go Viral!

മലയാളത്തിന്റെയും അന്യഭാഷയുടെയും പ്രിയപ്പെട്ട താര സുന്ദരിയാണ് മീരാജാസ്മിൻ. സ്റ്റേറ്റ് അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ വാരിക്കുട്ടിയ മീരാ ജാസ്മിൻ ഒരു ഇടവേള കാലത്തേക്ക് അഭിനയരംഗത്ത് നിന്നും മാറി നിന്നിരുന്നു. മലയാളത്തിലും തമിഴിലും അന്യഭാഷയിലുമൊക്കെയായി കൈ നിറയെ പ്രോജക്ടുകൾ ഉള്ള സമയത്ത് ആയിരുന്നു അഭിനയരംഗത്ത് നിന്നും പോയത്. വൈകാതെ തന്നെ താരം തിരിച്ചു വരുമെന്ന് അറിയിച്ചെങ്കിലും  ആ ഇടവേളയ്ക്ക് ഒരല്പ ദൂരം  എടുത്തു.

പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയത് മകൾ എന്ന ചിത്രത്തിലൂടെയായിരുന്നു. മറ്റൊരു പ്രധാന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളത്തിൽ വീണ്ടും മീര സജീവമായിരുന്നില്ല. മലയാളത്തിലും അന്യഭാഷയിൽ ഉള്ള ചിത്രങ്ങൾ പുറത്തിറങ്ങുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.അതിനിടയ്ക്ക് താരം സോഷ്യൽ മീഡിയയിലും സജീവമായി. വിദേശയാത്രകൾ ഉൾപ്പെടെ നിരവധി നടത്താറുള്ള മീര ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഹോം സെൽഫികളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.  അന്ന് കണ്ട അതേ ലുക്ക് തന്നെയാണ് മീരയ്ക്ക് ഇപ്പോഴുള്ളത് ഒരു മാറ്റവും ഇല്ലെന്നും ലേഡി മമ്മൂട്ടിയാണെന്നും ഒക്കെ ആരാധകർ കമൻറുകൾ നൽകുന്നുണ്ട്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം  നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നു. തമിഴിലും താരം ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

Written by amrutha

Manasa Radhakrishnan white look viral photos

‘ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ‘മാനസ രാധാകൃഷ്ണൻ’…!!!

എന്ത് വന്നാലും മനോധൈര്യത്തോടെ നേരിടണമായിരുന്നു ..ഇതെന്തുപറ്റി നിനക്ക് : രഞ്ജുഷയുടെ മരണവാർത്ത അറിഞ്ഞ സീമ ജി നായർ