in

എന്ത് വന്നാലും മനോധൈര്യത്തോടെ നേരിടണമായിരുന്നു ..ഇതെന്തുപറ്റി നിനക്ക് : രഞ്ജുഷയുടെ മരണവാർത്ത അറിഞ്ഞ സീമ ജി നായർ

മിനിസ്ക്രീൻ പ്രേക്ഷകരെയും അഭിനേതാക്കളെയും ഒന്നാകെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ന് നടി രഞ്ജുഷയുടെ മരണവാർത്ത പുറത്തുവന്നത്.  തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഭിനയരംഗത്തും ബിസിനസ് രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച രഞ്ജുഷ സാമ്പത്തികമായി കുറച്ച് അധികം വിഷമത്തിൽ ആയിരുന്നു എന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കൾ പറയുന്നു. ബിസിനസ് തകർന്നതായിരിക്കാം മരണത്തിന് കാരണമെന്നും മറ്റൊരു  കൂട്ടർ അഭിപ്രായപ്പെടുന്നു.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ രഞ്ജുഷ ദാമ്പത്യജീവിതത്തിലും തകർന്നിരുന്നുവെന്നും പിന്നീട് സീരിയൽ സംവിധായകനുമൊത്തു ലിവിങ് ടുഗതറിൽ ആയിരുന്നു എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്തായാലും മരണകാരണം ഇതുവരെ വ്യക്തമല്ല മ് മിനിസ്ക്രീൻ രംഗത്തെ പ്രമുഖർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തി. നടി സീമാ ജീ നായർ   എഴുതിയ വരികൾ ഇങ്ങനെ:  രഞ്ജുഷ എന്ത് വന്നാലും മനോധൈര്യത്തോടെ നേരിടണമായിരുന്നു ..ഇതെന്തുപറ്റി നിനക്ക് ..ആദരാഞ്ജലികൾ കഴിഞ്ഞ കുറെ നാളുകളായി ആദരാഞ്ജലികൾ മാത്രമേ ഉള്ളല്ലോ ഈശ്വര.

 

നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങിയ നിരവധി സീരിയലുകളിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.അഭിനയരംഗത്തും നൃത്തരംഗത്തും താരം സജീവമായിരുന്നു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയവയാണ് നടി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

Written by amrutha

90s Dream Girl Meera Jasmine's Pictures Go Viral!

90 കിഡ്സിന്റെ സ്വപ്നസുന്ദരി!!! വൈറലായി മീരാജാസ്മിന്റെ ചിത്രങ്ങൾ

Archana's husband organized a baby shower in America.

കുഞ്ഞ് വരാൻ ദിവസങ്ങൾ മാത്രം:  അമേരിക്കയിൽ അർച്ചനയ്ക്ക് ബേബി ഷവറൊരുക്കി ഭർത്താവ്