മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാന്‍സുമായി നടി തിളങ്ങിയിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. വിവിധ ചിത്രങ്ങളില്‍ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.
കൂടത്തായി എന്ന പരമ്പരയില്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിന്‍ ചെയ്തു.
മുക്തയുടെ മകള്‍ കണ്‍മണിയെന്ന കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. റിമി ടോമിയുടേയും മുക്തയുടേയും യൂട്യൂബ് ചാനലിലൂടെയായാണ് കിയാരയുടെ വിശേഷങ്ങള്‍ കൂടുതലായും പ്രേക്ഷകര്‍ അറിയുന്നത്. അമ്മയെപ്പോലെ തന്നെയാണ് മകള്‍ കിയാരയെന്നും കലാരംഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയരംഗത്തേക്ക് അരങ്ങേറുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എം പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തില്‍ കണ്‍മണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്മാര്‍. പാട്ടിലും ഡാന്‍സിലുമൊക്കെയായി തിളങ്ങിയ കണ്‍മണിക്കുട്ടി ബിഗ് സ്‌ക്രീനിലെ എന്‍ട്രിയും കളറാക്കി മാറ്റുമെന്നാണ് ആരാധകര്‍ പറയുന്നത്