in

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായിക ദേവിക വിവാഹിതയാകുന്നു :  വരൻ ഗായകൻ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷക ശ്രദ്ധ നേടിയ രാക്കുയിൽ എന്ന സീരിയലിലൂടെ ആരാധകരെ സ്വന്തമാക്കിയ ദേവിക നമ്പ്യാർ വിവാഹിതയാകുന്നു .ടെലിവിഷൻ മേഖലയിൽ ഏറെ കാലമായി തിളങ്ങുന്ന ദേവികയ്ക്ക്  നിരവധി പേരാണ് ആശംസകളുമായി സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്. മലയാള സിനിമ സീരിയൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് രാക്കുയിൽ. പരമ്പരയിലെ മുഖ്യ കഥാപാത്രവും ദേവിക തന്നെയാണ്.

വളരെ മികച്ച പ്രതികരണം നേടുന്ന സീരിയലിൽ  മികച്ച അഭിനയം തന്നെയാണ് ദേവികയും കാഴ്ചവെക്കുന്നത് .ഇതിനുമുമ്പും നിരവധി പരമ്പരകളിലൂടെ ദേവിക പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി യിട്ടുണ്ട്. സിനിമയിൽ അധികം തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല. വിവാഹ നിശ്ചയത്തിന് റ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വരനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ആരാധകരും.

മഞ്ചേരി മലബാർ ഹെറിട്ടേജിൽ ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
വളരെ കുറച്ചു പേർ മാത്രമേ ചടങ്ങുകളിൽ പങ്കെടുത്തുള്ളു. വരന്റെയും വധുവിന്റെയും വീട്ടുകാർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ വിജയ് മാധവ് ആണ് ദേവികയുടെ വരൻ. എന്നാൽ ഇപ്പോൾ കാഴ്ചയിൽ ഒരുപാട് മാറ്റം വന്ന വിജയ് മാധവിനെ ആരാധകർക്ക് ഇപ്പോൾ അധികം തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന കമൻറുകൾ നൽകിയിട്ടുണ്ട്.

Written by admin

കാത്തിരുന്ന സന്തോഷ വാര്‍ത്ത മുക്തയുടെ കുടുംബത്തില്‍ നിന്നുമെത്തി, അമ്മയുടെ വഴിയെ മകളും

എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. എന്നെ എല്ലാരും കളിയാക്കുമെങ്കിലും ഞാൻ അതിൽ തന്നെ അടിയുറച്ച് നിൽക്കും- സീമ ജി നായർ