മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് നടി മുക്ത. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ സീരിയലുകളില്‍ താരം അഭിനയിക്കുന്നുണ്ട്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം മുക്ത ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ തുറന്നു പറഞ്ഞിരുന്നു.
അഭിനയത്തില്‍ സജീവമായിരുന്ന കാലത്ത് അച്ഛന്‍ ജോര്‍ജുമായി ബന്ധപ്പെട്ട് മുക്തയ്ക്കും അമ്മയ്ക്കുമുണ്ടായിരുന്ന പ്രശ്നങ്ങള്‍ അക്കാലത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ജീവിതത്തിലെ തന്നെ അടഞ്ഞ അധ്യായമായാണ് അതിനെ കാണുന്നതെന്നാണ് മുക്ത പറഞ്ഞത്. വിട്ടുകൊടുക്കുകയായിരുന്നു. ബിഗ് സീറോയില്‍ നിന്നാണ് പിന്നെ തുടങ്ങിയത്. പാലാരിവട്ടത്തൊരു വീട് വാങ്ങിച്ചു. ചേച്ചിയെ പഠിപ്പിച്ചു. ചേച്ചിയുടെ കല്യാണം നടത്തി അതിന് ശേഷം എന്റെ കല്യാണം നടത്തി. ഇതൊക്കെ ഞാന്‍ ചെയ്തതാണ്. അമ്മയോട് അപ്പ ചെയ്തിരുന്ന പല കാര്യങ്ങളും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അവരേയും വിളിച്ച് ഇറങ്ങിപ്പോന്നത്.
അതേസമയം സിനിമാ നടന്‍ സുരേഷ് ഗോപിയേ കുറിച്ചും താരം മനസു തുറന്നു. എന്റെയൊരു ചേട്ടന്റെ സ്ഥാനത്ത് നിര്‍ത്തുന്നയാളാണ് സുരേഷേട്ടന്‍. എപ്പോഴും എന്റെ ഫാമിലിയുമായി അടുത്ത് നില്‍ക്കുന്നയാളാണ്. ആ സമയത്തായിരുന്നു അപ്പയുമായുള്ള പ്രശ്നങ്ങള്‍. അങ്ങനെയൊരു സപ്പോര്‍ട്ട് സിസ്റ്റം നേരത്തെയുണ്ടായിരുന്നുവെങ്കില്‍ ജീവിതം മാറിയേനെ. ഫോണില്ലായിരുന്നു അന്ന്. അപ്പയുടെ ഫോണിലേക്കായിരുന്നു അന്ന് എല്ലാവരും വിളിച്ചത്. മുക്ത അഭിനയം നിര്‍ത്തി എന്നാണല്ലോ അപ്പ പറഞ്ഞതെന്നായിരുന്നു അവര്‍ പറഞ്ഞത്. സിനിമ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് പുതിയ നമ്പര്‍ കൊടുത്തിരുന്നു. നിനക്ക് ഫോണില്ലേ, നിന്നെ വിളിച്ചാല്‍ കിട്ടാന്‍ ഏതാണ് നമ്പര്‍ എന്ന് ചോദിച്ചിരുന്നു. പിറ്റേദിവസം സുരേഷേട്ടന്‍ എനിക്ക് ഫോണ്‍ തന്നു. എന്റെ ചേച്ചിയുടെ കല്യാണത്തിനും എന്റെ കല്യാണത്തിനുമെല്ലാം അദ്ദേഹം വന്നിരുന്നു.
ആ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ ഞാന്‍ തീരുമാനിച്ചതാണ്. അമ്മ അന്ന് അനുഭവിച്ച കാര്യങ്ങള്‍ ഇപ്പോള്‍ എനിക്ക് മനസിലാവും. അമ്മ കൂടെ വന്നില്ലെങ്കിലും ഞാന്‍ പോവുമെന്ന് പറഞ്ഞിരുന്നു എന്ന് മുക്ത പറഞ്ഞപ്പോഴാണ് അമ്മയും അതേക്കുറിച്ച് സംസാരിച്ചത്. ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് പോവുകയായിരുന്നു. കുട്ടികളേയും അത് ബാധിച്ച് തുടങ്ങിയതോടെയാണ് മാറിയതെന്നായിരുന്നു അമ്മ പറഞ്ഞത്. അത് തെറ്റായ തീരുമാനമാണെന്നൊന്നും എനിക്ക് തോന്നുന്നില്ലെന്നും മുക്ത പറഞ്ഞു.
അമ്മയ്ക്ക് ഇപ്പോഴും ഇഷ്ടമാണ് അദ്ദേഹത്തെ. അമ്മയെ വിഷമിപ്പിച്ചോ എന്നോര്‍ത്ത് എനിക്ക് വിഷമം തോന്നാറുണ്ട്. എനിക്ക് അപ്പയെ പേടിയായിരുന്നു. കിട്ടേണ്ട സമയത്തൊന്നും എനിക്കത് കിട്ടിയിട്ടില്ല. അമ്മയെ വേദനിപ്പിക്കുന്നത് കണ്ടുനില്‍ക്കാനാവുമായിരുന്നില്ല. അതാണ് ഇറങ്ങിപ്പോന്നത്. എന്നെ നോക്കിക്കോണ്ടിരിക്കുന്ന അതേ പോലെയാണ് സുരേഷേട്ടന്‍ എന്റെ മോളേയും നോക്കുന്നത്. പാപ്പനില്‍ അദ്ദേഹത്തിന്റെ മകളായാണ് കണ്‍മണി അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവിലാണ് കണ്‍മണി ആദ്യമായി അഭിനയിച്ചത്. സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കണ്‍മണി മുക്തയുടെ ഭര്‍തൃസഹോദരിയും ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.