നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് വിവാദങ്ങളില്‍ കുടുങ്ങിയിട്ട് നാളുകളായി. മുന്‍പ് പലവട്ടി പല ചാനലുകളില്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചയാളാണ് സംവിധായകന്‍ മഹേഷ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ സമയം ദിലീപ് നിരപരാധി ആണെന്നും അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും മഹേഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മഹേഷ് വീണ്ടും ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഹേഷിന്റെ പ്രതികരണം.
മഹേഷിന്റെ വാക്കുകള്‍ ഇങ്ങനെ, അത് എന്‌റെ മനസില്‍ തോന്നിയ ഒരു തോന്നലുകൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്‌നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന് ഞാന്‍ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസില്‍ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാന്‍ സംസാരിച്ചുതുടങ്ങിയത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.
അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല. അയാള് നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്ന മനുഷ്യന്‍. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഒകെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. എനിക്ക് ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല.
അദ്ദേഹത്തിനൊപ്പം മുന്‍പും ഞാന്‍ അഭിനയിച്ചിട്ടില്ല. കേസിന് ശേഷവും അഭിനയിച്ചിട്ടില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല. പിന്നെ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതുകൊണ്ട് എനിക്ക് കുറെ സിനിമകള്‍ പോയിട്ടുണ്ട് എന്നതാണ് സത്യം. എനിക്ക് സിനിമകള്‍ പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദിലീപിനൊപ്പം നിന്ന പലരും അദ്ദേഹത്തിന് ഒരു വീഴ്ച വന്നപ്പോള്‍ നടന് നേരെ തിരിയുകയും അദ്ദേഹത്തിന് വേണ്ടി സംസാരിച്ച എന്നെ അകറ്റിനിര്‍ത്തുകയും ചെയ്തു.
അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്‌റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോള്‍ തെറ്റായിരിക്കാം. ഇനി കോടതി വിധി വരുമ്‌ബോള്‍ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ദിലീപ് ഇന്നസെന്‌റാണ്. അതില്‍ യാതൊരു സംശയവുമില്ല. അയാളുടെ തലയില് അടിച്ചേല്‍പ്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവര്‍ത്തിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഇദ്ദേഹത്തിനും അറിയാം. പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച് ആരെയും ഹേര്‍ട്ട് ചെയ്യേണ്ട കാര്യവുമില്ല.
കോടതി വിധി വരട്ടെ. കേസിനെ കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിന്‌റെ പതനം ആഗ്രഹിച്ചത് മെയിന്‍ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാന്‍ ആരെയും കോര്‍ണര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. പക്ഷേ ഒരുപറ്റം ആള്‍ക്കാര് ഇദ്ദേഹത്തിന്‌റെ പതനം ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. എത്രയോ പേരെ സഹായിച്ചിട്ടുളള ആളാണ് ദിലീപ്. ട്വന്‌റി 20 പോലൊരു സിനിമ എടുക്കാന്‍ മറ്റ് താരങ്ങള്‍ മടിച്ചപ്പോള്‍ ദിലീപാണ് മുന്നോട്ടുവന്നത്. ആ സിനിമയ്ക്ക് കിട്ടിയ വരുമാനം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ദിലീപ് ചെയ്തു. ദുരിതത്തിലായ ഒരുപാട് പേരെ സഹായിച്ചു.