ഒരുപിടി നല്ല സിനിമകളിലൂടെയും പരമ്പരകളിലൂടെ യും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ശരണ്യ ശശി മരണപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സെലിബ്രിറ്റികൾ അനുശോചനം അർപ്പിച് രംഗത്തെത്തിയിരുന്നു. താരം കാൻസറിനോട് പൊരുതുമ്പോഴാണ് കോവിഡ് പിടിപെടുന്നത്. പിന്നീട് രോഗം മൂർച്ഛിക്കുക ആയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അശ്വതി ശരണ്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ്. ശരണ്യ രോഗാവസ്ഥയിൽ കിടന്നപ്പോൾ കൈത്താങ്ങുമായി എത്തിയത് നടി സീമ ജി നായർ ആയിരുന്നു. ശരണ്യ ക്യാൻസറിനോട് പൊരുതുക ആണെന്ന് സീമ ജി നായരാണ് പ്രേക്ഷകരെ അറിയിച്ചത് .പിന്നീട് നിരവധി സഹായങ്ങളും വന്നിരുന്നു.
കുറിപ്പ് വായിക്കാം:
ഞാന്‍ അഭിനയിച്ച ആദ്യ പരമ്പര ആയ കാണാകുയിലില്‍ എന്റെ അനിയത്തി ആയ സിന്ദൂരി എന്ന കഥാപാത്രം ആയിട്ടായിരുന്നു ശരണ്യ ചേച്ചി അഭിനയിച്ചത്..ആ സീരിയലിനു ശേഷം തമ്മില്‍ പിന്നീട് കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ അറിയുമായിരുന്നു..നേരില്‍ ഇനി ഒരിക്കലും കാണാന്‍ കഴിയില്ല എന്ന സത്യം നെഞ്ചുപൊട്ടുന്ന വേദനയോടെ ഉള്‍ക്കൊണ്ടു കൊണ്ട്, ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് ഒരു ചെറിയ ഓര്‍മ ആയി ഞങ്ങള്‍ ഒന്നിച്ചു അഭിനയിച്ച കാണാകുയില്‍ എന്ന പരമ്പരയുടെ ടൈറ്റില്‍ സോങ്…