നർത്തകിയായി വന്ന് ഒടുവിൽ മലയാള സിനിമയിലെ നടിമാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഇടംനേടിയ താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റിമ തൻറെ നിലപാടുകൾ വ്യക്തമാക്കാൻ മടി കാണിക്കാറില്ല. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നടി തൻറെ നിലപാടുകൾ വ്യക്തമാക്കി രംഗത്ത് എത്താറുണ്ട്. മലയാള സിനിമയിലെ പ്രമുഖ സംവിധായകനായ ആഷിക് അബു നെറെ ഭാര്യ കൂടിയാണ് റിമ കല്ലിങ്കൽ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
ഇപ്പോൾ നിർമ്മാതാവുമായ റിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ‘ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പ്രസിദ്ധമായ ഒരു ഗാനത്തിന് ട്രിബ്യൂട്ട് മായി നടി എത്തിയിരിക്കുകയാണ്. മോഹൻലാൽ ശോഭന സുരേഷ് ഗോപി എന്നിവർ അഭിനയിച്ച ചിത്രത്തിലെ വരുവാനില്ല ഇന്നൊരു നാളും എന്ന ഗാനത്തിനാണ് വീഡിയോ ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് വീഡിയോ കണ്ടത്. നിരവധി കമൻറുകളും വന്നിരുന്നു.
നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. ചിത്രത്തിൽ ജിതിൻ പുത്തഞ്ചേരിയാണ് നായകനായി എത്തിയത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. വളരെ സെലക്ടീവായി മാത്രമേ നടി ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കാറുള്ളൂ. നിർമ്മാണ രംഗത്തും നടി ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്