in ,

ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന ലുക്കിൽ സാനിയ

saniya iyappan

ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ആദ്യചിത്രത്തിലൂടെ തന്നെ നിരവധി ട്രോളുകളും അതോടൊപ്പം തന്നെ പ്രശംസകളും ഏറ്റുവാങ്ങിയ  സാനിയയെ പിന്നീട് മലയാളികൾ കണ്ടത് വലിയൊരു വിജയത്തിലേക്ക് ആയിരുന്നു. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ സാനിയ ഇതിനോടകം ചെയ്തുകഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു സാനിയ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്.

ആദ്യമായി ബാല്യകാലസഖി എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ്ക്ക്  പിന്നീട് വന്നത് കൈനിറയെ അവസരങ്ങൾ ആയിരുന്നു. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോ തന്നെയാണ് താരത്തിന് അഭിനയരംഗത്തേക്കുള്ള വഴി തുറന്നു വച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ ഒരു ഫാഷൻ ഫ്രീക്ക് കൂടിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ ഇപ്പോഴിതാ താരത്തിന്റ്യ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിൽ  തിളങ്ങിയത്. നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് കമൻറുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ബോളിവുഡ് നടിയെ പോലെയുണ്ട് എന്നാണ് ആരാധകർ പലരും സാനിയയുടെ ചിത്രത്തിനു താഴെ കമൻറുകൾ നൽകിയിരിക്കുന്നത്. ഇതിനുമുമ്പും സാനിയ നിരവധി ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരം ഒരു യൂട്യൂബ് ചാനലും  ആരംഭിച്ചിരുന്നു.  ഫാഷൻ ചിന്തകളെ കുറിച്ച്  സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെയായിരുന്നു ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.

Written by admin

saranya sasi

അവൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതമായിരുന്നു, വേദനയായി അമ്മയുടെ ആ വാക്കുകൾ

rima kallingal

മണിച്ചിത്രത്താഴിലെ മനോഹര ഗാനത്തിന് ട്രിബ്യൂട്ട് ഒരുക്കി റിമാകല്ലിങ്കൽ