in ,

നാഗവല്ലിയെ ഓര്‍ത്തെടുത്ത് ശോഭന, വീഡിയോ വൈറൽ‌

Shobana-Nagavalli

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പല നൃത്ത രൂപങ്ങളെക്കുറിച്ചും പോസ്റ്ററുകളെക്കുറിച്ചുമെല്ലാം ശോഭന ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴിലെ ‘നാഗവല്ലി’. ഇപ്പോഴിതാ, ശോഭന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.ഒരു വരാന്തയിലൂടെ ഡാന്‍സിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ് പതിയെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയില്‍ കാണുക. ചിലങ്കയുടെ ശബ്ദവും ശോഭനയുടെ സ്വരവും വിഷ്വലുകള്‍ക്ക് അകമ്പടിയാവുന്നു. “ഞാന്‍ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടര്‍ച്ചയാണ്,” ശോഭന പറയുന്നു. മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് ശോഭന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

Written by admin

rekha ratheesh

തുടരെ നാല് വിവാഹങ്ങൾ കഴിച്ചു. എന്നാൽ ഒരാളോട് മാത്രം എന്നിക്ക് വല്ലാത്ത ഇഷ്ടവും സ്നേഹവും തോന്നി… രേഖ രതീഷ്…. !!!

vineeth sreenivasan

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല, അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസന്‍