കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈ വേളയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍െ്രെപസിന് ഒരുങ്ങുകയാണ് ബിജെപി. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
ഇറക്കുമതി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയും ചെയ്തിരിക്കെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. മാത്രമല്ല, അവരുടെ കുടുംബ വോട്ടുകളും തിരുവനന്തപുരത്തുണ്ട്. ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശോഭന എത്തിയിരുന്നു.
എന്നാല്‍ ശോഭനയുടേയോ അവരുമായി അടുപ്പമുള്ളവരുടെയോ പ്രതികരണം വിഷയത്തില്‍ ലഭ്യമായിട്ടില്ല. ഇതുവരെ ബിജെപി പട്ടികയില്‍ കേള്‍ക്കാത്ത പേരാണ് ശോഭനയുടേത്. അപ്രതീക്ഷിത സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ചില ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി ഇത്തവണയുണ്ടാകില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതുമാണ്.
സമീപകാലത്തായി സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ ദേവന്‍, മേജര്‍ രവി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് മല്‍സരിക്കുക. എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.